രാസ ലഹരിയുമായി യുവാവ് പിടിയില്‍

അമ്പലപ്പുഴ: രാസ ലഹരിയുമായി യുവാവ് പിടിയില്‍. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡില്‍ ഗണപതിവട്ടം കോമനയില്‍ സുനിതാ മൻസിലില്‍ റിയാസി ( 21 ) നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലീസും ചേർന്ന് 6 ഗ്രാം ആംഫിറ്റാമിനുമായി പിടികൂടിയത്.

തീരദേശ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പെട്രോളിംഗിനിടെ അമ്പലപ്പുഴ തീരദേശ റോഡില്‍ ഗണപതിവട്ടത്തിനടുത്ത് നടത്തിയ പരിശോധനയിലാണ് റിയാസിനെ പിടികൂടിയത്.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

നർക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് കെ എൻ രാജേഷിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, പ്രൊബേഷൻ സബ്ബ് ഇൻസ്പെക്ടർ നിധിൻ, ഗ്രേഡ് എസ് ഐ പ്രിൻസ് സല്‍പുത്രൻ,

സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍ സുജിമോൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജിത്ത്, മിഥുൻ, ഹാരിസണ്‍, സിവില്‍ പൊലീസ് ഓഫിസര്‍ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts