ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് റാപ്പര്‍ വേടന്‍

കൊച്ചി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് റാപ്പര്‍ വേടന്‍. വിദേശത്ത് മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുണ്ടെന്നും പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്എസ് വേട്ടയാടല്‍ തുടരുകയാണ്. അത് കാര്യമാക്കുന്നില്ലെന്നും വേടന്‍ പറഞ്ഞു.

Read More

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടയൂർ സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. യുവാവിനെ കാണാനില്ല എന്ന് ബന്ധുക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടയിൽ ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എടയൂർ പൂക്കാട്ടിരി സ്വദേശി ശ്രീനിവാസിന്റെ മകൻ പ്രണവിനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. വീടിൻ്റെ അടുത്തുനിന്ന് കിലോമീറ്റർ അകലെ പ്രണവിന്റെ ബൈക്കും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു പൊലീസ്. ഇതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സും നാട്ടുകാരും സമീപത്തെ പാടത്തും തോട്ടിലും പരിശോധന…

Read More

കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല

കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല. ഇനി രണ്ടാഴ്ച മാത്രമാണ് ഉച്ചകോടിക്കുള്ളത്. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഈ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ലാത്തതെന്നാണ് വിലയിരുത്തൽ. കാനഡയിൽ നടക്കുന്ന ജി-7 ൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നും നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. അവസാന നിമിഷം ക്ഷണം ലഭിച്ചാലും പ്രധാനമന്ത്രി പങ്കെടുക്കാൻ സാധ്യതയില്ലെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം. കാനഡ, ഫ്രാൻസ്, ജർമനി,…

Read More

13 ലക്ഷത്തിൻ്റെ മയക്കുമരുന്നുമായി 2 മലയാളികൾ പിടിയിൽ

13 ലക്ഷത്തിൻ്റെ മയക്കുമരുന്നുമായി 2 മലയാളികൾ പിടിയിൽ ബെംഗളൂരു: 13 ലക്ഷത്തോളം വില മതിക്കുന്ന ഉയക്കുമരുന്നു മായി രണ്ട് മലയാളികൾ നഗരത്തിൽ അറസ്റ്റിലായി ജോബിൻ കുര്യാക്കോസ് (21) , അലക്സ് ടി വർഗീസ്(24) എന്നിവരാണ് 12 കിലോ ലഹരിമരുന്നുമായി പിടിയിലായത്.

Read More

ബെംഗളൂരുവിലെ ആഘോഷത്തിൽ മരിച്ച 11പേരില്‍ മലയാളിയും 

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നതായി വിവരം. കണ്ണൂർ സ്വദേശി ശിവ്‍ലിംഗ് ആണ് മരിച്ചത്. 17 വയസുകാരനാണ്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ 11 പേരാണ് മരിച്ചത്. അതേസമയം, അപകടത്തില്‍ മജിസ്റ്റീരിയല്‍ കർണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ദിവസത്തിനകം…

Read More

അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള നീക്കം; ശക്തമായി കർണാടക-മഹാരാഷ്ട്ര തർക്കം

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ കൃഷ്ണനദിയിലെ അൽമാട്ടി അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള കർണാടകയുടെ നീക്കത്തിനെതിരേ മഹാരാഷ്ട്ര. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. വിജയപുര ജില്ലയിലെ അണക്കെട്ടിന്റെ ഉയരം നിലവിലുള്ള 519.6 മീറ്ററിൽനിന്ന് 524 മീറ്ററായി ഉയർത്താനാണ് കർണാടകത്തിന്റെ പദ്ധതി. മേഖലയിലെ കൃഷിക്കാവശ്യമായ ജലസേചനത്തിന് കൂടുതൽ വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. പക്ഷേ, അണക്കെട്ടിന്റെ ഉയരം കൂട്ടിയാൽ മഹാരാഷ്ട്രയുടെ അതിർത്തി ജില്ലകളായ സാംഗ്ലിയും കോലാപൂരും വെള്ളപ്പൊക്ക ഭീഷണിയിലാകുമെന്ന് ഫഡ്‌നവിസ് കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, പദ്ധതിയുമായി കർണാടക മുന്നോട്ടുപോകുമെന്നും ഇതിന്റെ…

Read More

അനിയന്ത്രിതമായ ജനക്കൂട്ടം’: ആര്‍സിബി വിജയാഘോഷ ‘ഘോഷയാത്ര’യില്‍ നടന്ന ദുരന്തത്തില്‍ ക്ഷമ ചോദിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍

ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ടീമിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പോരോളം മരിച്ച് സംഭവത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ക്ഷമാപണം നടത്തി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്‌സിഎ) ഗേറ്റുകള്‍ക്ക് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ‘ആര്‍സിബിയെയും കര്‍ണാടകയെയും കുറിച്ച് ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്. പതിനെട്ട് വര്‍ഷം നീണ്ട പോരാട്ടം. കോഹ്‌ലിയുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം ലഭിച്ചു… ഇതിന്റെ വിജയാഘോഷ നിയന്ത്രിക്കാന്‍ കഴിയുന്നതിലും കൂടുതൽ  ജനക്കൂട്ടമെത്തി. ബെംഗളൂരുവിലെയും കര്‍ണാടകയിലെയും എല്ലാ…

Read More

വിജയാഘോഷം; തിക്കിലും തിരക്കിലും മരണം11 ആയി ഉയര്‍ന്നു ; പരിക്കേറ്റ പലരുടെയും നില ഗുരുതരം; മരണ സംഖ്യ ഉയരാൻ സാധ്യത

ബംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ  വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമിപത്തുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് മരണം ഉണ്ടായത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് പൊലീസ് അവസാനനിമിഷം അനുമതി നിഷേധിച്ചത്. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ പരിപാടിയിട്ടിരുന്നു.…

Read More

ആർസിബി വിജയഘോഷത്തിനിടെ നഗരത്തിൽ ദുരന്തം: ഏഴ് മരണം

ബംഗളുരു: വിക്ടറി പരേഡ് ദുരന്തിന് വഴിമാറി. തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തം ഉണ്ടായത്. മുഖ്യമന്ത്രിയും നേതാക്കളും അടക്കം പങ്കെടുത്തിരുന്നു. 16 പേർക്ക് പറിക്കുണ്ട്. 6 പേരുടെ നില ഗുരുതരമാണ്. താരങ്ങളെ വേദിയിൽ നിന്നും മാറ്റി.

Read More

വാട്ടർ മെട്രോ ബോട്ട് കരയ്ക്കടിപ്പിക്കുന്നതിനിടെ അപകടം; അഞ്ച് പേർക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന വാട്ടര്‍ മെട്രോ ബോട്ടാണ് കരയ്ക്കടിപ്പിക്കുന്നതിനിടെ യന്ത്ര തകരാറിനെ തുടര്‍ന്ന് ഇടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വെകിട്ട് 6.10 നാണ് സംഭവം നടന്നത്. അന്‍പതോളം യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ നിലത്തുവീണു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More
Click Here to Follow Us