അനിയന്ത്രിതമായ ജനക്കൂട്ടം’: ആര്‍സിബി വിജയാഘോഷ ‘ഘോഷയാത്ര’യില്‍ നടന്ന ദുരന്തത്തില്‍ ക്ഷമ ചോദിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍

ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ടീമിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പോരോളം മരിച്ച് സംഭവത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ക്ഷമാപണം നടത്തി

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്‌സിഎ) ഗേറ്റുകള്‍ക്ക് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

‘ആര്‍സിബിയെയും കര്‍ണാടകയെയും കുറിച്ച് ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്. പതിനെട്ട് വര്‍ഷം നീണ്ട പോരാട്ടം. കോഹ്‌ലിയുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം ലഭിച്ചു… ഇതിന്റെ വിജയാഘോഷ നിയന്ത്രിക്കാന്‍ കഴിയുന്നതിലും കൂടുതൽ  ജനക്കൂട്ടമെത്തി.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ബെംഗളൂരുവിലെയും കര്‍ണാടകയിലെയും എല്ലാ ജനങ്ങളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരു ഘോഷയാത്ര നടത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, പക്ഷേ സാഹചര്യം നിയന്ത്രിക്കാന്‍ കഴിയാത്തതായി മാറി എന്നും ഘോഷയാത്ര റദ്ദാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ു.

കനത്ത മഴയെ അവഗണിച്ച്, ആര്‍സിബിയുടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കിരീടം ആഘോഷിക്കാന്‍ വിധാന്‍ സൗധയില്‍ നിന്ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള വഴിയില്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

ബാരിക്കേഡുകള്‍ തകര്‍ത്ത് ഇടുങ്ങിയ പ്രവേശന കവാടങ്ങളിലൂടെ ആരാധകരെ തള്ളിക്കയറിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇത് മാരകമായ തിക്കിലും തിരക്കിലും കലാശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts