ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നതായി വിവരം. കണ്ണൂർ സ്വദേശി ശിവ്‍ലിംഗ് ആണ് മരിച്ചത്. 17 വയസുകാരനാണ്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ 11 പേരാണ് മരിച്ചത്. അതേസമയം, അപകടത്തില്‍ മജിസ്റ്റീരിയല്‍ കർണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ദിവസത്തിനകം…
Read MoreDay: 4 June 2025
അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള നീക്കം; ശക്തമായി കർണാടക-മഹാരാഷ്ട്ര തർക്കം
ബെംഗളൂരു : വടക്കൻ കർണാടകത്തിലെ കൃഷ്ണനദിയിലെ അൽമാട്ടി അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള കർണാടകയുടെ നീക്കത്തിനെതിരേ മഹാരാഷ്ട്ര. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. വിജയപുര ജില്ലയിലെ അണക്കെട്ടിന്റെ ഉയരം നിലവിലുള്ള 519.6 മീറ്ററിൽനിന്ന് 524 മീറ്ററായി ഉയർത്താനാണ് കർണാടകത്തിന്റെ പദ്ധതി. മേഖലയിലെ കൃഷിക്കാവശ്യമായ ജലസേചനത്തിന് കൂടുതൽ വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. പക്ഷേ, അണക്കെട്ടിന്റെ ഉയരം കൂട്ടിയാൽ മഹാരാഷ്ട്രയുടെ അതിർത്തി ജില്ലകളായ സാംഗ്ലിയും കോലാപൂരും വെള്ളപ്പൊക്ക ഭീഷണിയിലാകുമെന്ന് ഫഡ്‌നവിസ് കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, പദ്ധതിയുമായി കർണാടക മുന്നോട്ടുപോകുമെന്നും ഇതിന്റെ…
Read Moreഅനിയന്ത്രിതമായ ജനക്കൂട്ടം’: ആര്‍സിബി വിജയാഘോഷ ‘ഘോഷയാത്ര’യില്‍ നടന്ന ദുരന്തത്തില്‍ ക്ഷമ ചോദിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍
ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ടീമിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പോരോളം മരിച്ച് സംഭവത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ക്ഷമാപണം നടത്തി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്‌സിഎ) ഗേറ്റുകള്‍ക്ക് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ‘ആര്‍സിബിയെയും കര്‍ണാടകയെയും കുറിച്ച് ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്. പതിനെട്ട് വര്‍ഷം നീണ്ട പോരാട്ടം. കോഹ്‌ലിയുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം ലഭിച്ചു… ഇതിന്റെ വിജയാഘോഷ നിയന്ത്രിക്കാന്‍ കഴിയുന്നതിലും കൂടുതൽ ജനക്കൂട്ടമെത്തി. ബെംഗളൂരുവിലെയും കര്‍ണാടകയിലെയും എല്ലാ…
Read Moreവിജയാഘോഷം; തിക്കിലും തിരക്കിലും മരണം11 ആയി ഉയര്‍ന്നു ; പരിക്കേറ്റ പലരുടെയും നില ഗുരുതരം; മരണ സംഖ്യ ഉയരാൻ സാധ്യത
ബംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമിപത്തുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് മരണം ഉണ്ടായത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് പൊലീസ് അവസാനനിമിഷം അനുമതി നിഷേധിച്ചത്. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ പരിപാടിയിട്ടിരുന്നു.…
Read Moreആർസിബി വിജയഘോഷത്തിനിടെ നഗരത്തിൽ ദുരന്തം: ഏഴ് മരണം
ബംഗളുരു: വിക്ടറി പരേഡ് ദുരന്തിന് വഴിമാറി. തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തം ഉണ്ടായത്. മുഖ്യമന്ത്രിയും നേതാക്കളും അടക്കം പങ്കെടുത്തിരുന്നു. 16 പേർക്ക് പറിക്കുണ്ട്. 6 പേരുടെ നില ഗുരുതരമാണ്. താരങ്ങളെ വേദിയിൽ നിന്നും മാറ്റി.
Read Moreവാട്ടർ മെട്രോ ബോട്ട് കരയ്ക്കടിപ്പിക്കുന്നതിനിടെ അപകടം; അഞ്ച് പേർക്ക് പരിക്ക്
കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന വാട്ടര്‍ മെട്രോ ബോട്ടാണ് കരയ്ക്കടിപ്പിക്കുന്നതിനിടെ യന്ത്ര തകരാറിനെ തുടര്‍ന്ന് ഇടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വെകിട്ട് 6.10 നാണ് സംഭവം നടന്നത്. അന്‍പതോളം യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ നിലത്തുവീണു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read Moreമാനസികാരോഗ്യ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഒരുമരണം, 70 പേർ ചികിത്സയിൽ
ഹൈദരാബാദ്: ഹൈദരാബാദിലെ എറഗദ്ദയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ (ഐഎംഎച്ച്) ഭക്ഷ്യവിഷബാധയെന്ന് സംശയം. ഒരു രോഗി മരിച്ചു. 70 പേർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് രോഗികളുടെ നില ഗുരുതരമാണെന്നാണ് വിവരം. 68 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൈദരാബാദ് ജില്ലാ കളക്ടർ അനുദീപ് ദുരിഷെട്ടിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) എ നരേന്ദ്ര കുമാറും ചൊവ്വാഴ്ച വൈകുന്നേരം ഐഎംഎച്ച് സന്ദർശിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ദാമോദർ രാജ നരസിംഹ ഉദ്യോഗസ്ഥർക്ക്…
Read Moreകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടിപ്പിക്കുന്നതിനിടെ അപകടം; അഞ്ച് പേർക്ക് പരിക്ക്
കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന വാട്ടര്‍ മെട്രോ ബോട്ടാണ് കരയ്ക്കടിപ്പിക്കുന്നതിനിടെ യന്ത്ര തകരാറിനെ തുടര്‍ന്ന് ഇടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വെകിട്ട് 6.10 നാണ് സംഭവം നടന്നത്. അന്‍പതോളം യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ നിലത്തുവീണു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read Moreഐപിഎൽ കിരീടം ആർസിബി സ്വന്തമാക്കിയ ആഘോഷത്തിനിടെ ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ട്രോഫി നേടിയതിന് ശേഷം എല്ലായിടത്തും ആഘോഷങ്ങൾ അലയടിക്കുകയാണ്. , മുദലഗി താലൂക്കിലെ അവരാഡി ഗ്രാമത്തിലും ആഘോഷങ്ങൾ സജീവമായിരുന്നു. ഇതിനിടയിൽ, ജില്ലയിലെ മുദലഗി താലൂക്കിലെ അവരാഡി ഗ്രാമത്തിൽ ഒരു ആരാധകൻ മരിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു. നൃത്തം ചെയ്യുന്നതിനിടെ മഞ്ജുനാഥ് കുംബാര (25) കുഴഞ്ഞുവീഴുകയായിരുന്നു. മുദലഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read Moreസ്വർണവില വീണ്ടും മുകളിലേക്ക് കുതിച്ചു തുടങ്ങി
ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണവില വീണ്ടും മുകളിലേക്ക് കുതിച്ചു തുടങ്ങി. ഇന്നലെ പവന് 160 രൂപ വർധിച്ച് 72,640 രൂപയായിരുന്നു വിലയെങ്കിൽ, ഇന്നത് വീണ്ടും വർധിച്ച് 72,720 രൂപയായിട്ടുണ്ട്. 80 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് പത്തു രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തി. 73,000-ലേക്കാണ് സ്വർണത്തിൻ്റെ പോക്ക്.
Read More