ഹൈദരാബാദ്: ഹൈദരാബാദിലെ എറഗദ്ദയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ (ഐഎംഎച്ച്) ഭക്ഷ്യവിഷബാധയെന്ന് സംശയം. ഒരു രോഗി മരിച്ചു. 70 പേർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് രോഗികളുടെ നില ഗുരുതരമാണെന്നാണ് വിവരം. 68 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൈദരാബാദ് ജില്ലാ കളക്ടർ അനുദീപ് ദുരിഷെട്ടിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) എ നരേന്ദ്ര കുമാറും ചൊവ്വാഴ്ച വൈകുന്നേരം ഐഎംഎച്ച് സന്ദർശിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ദാമോദർ രാജ നരസിംഹ ഉദ്യോഗസ്ഥർക്ക്…
Read MoreMonth: June 2025
കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടിപ്പിക്കുന്നതിനിടെ അപകടം; അഞ്ച് പേർക്ക് പരിക്ക്
കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന വാട്ടര്‍ മെട്രോ ബോട്ടാണ് കരയ്ക്കടിപ്പിക്കുന്നതിനിടെ യന്ത്ര തകരാറിനെ തുടര്‍ന്ന് ഇടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വെകിട്ട് 6.10 നാണ് സംഭവം നടന്നത്. അന്‍പതോളം യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ നിലത്തുവീണു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read Moreഐപിഎൽ കിരീടം ആർസിബി സ്വന്തമാക്കിയ ആഘോഷത്തിനിടെ ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ട്രോഫി നേടിയതിന് ശേഷം എല്ലായിടത്തും ആഘോഷങ്ങൾ അലയടിക്കുകയാണ്. , മുദലഗി താലൂക്കിലെ അവരാഡി ഗ്രാമത്തിലും ആഘോഷങ്ങൾ സജീവമായിരുന്നു. ഇതിനിടയിൽ, ജില്ലയിലെ മുദലഗി താലൂക്കിലെ അവരാഡി ഗ്രാമത്തിൽ ഒരു ആരാധകൻ മരിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു. നൃത്തം ചെയ്യുന്നതിനിടെ മഞ്ജുനാഥ് കുംബാര (25) കുഴഞ്ഞുവീഴുകയായിരുന്നു. മുദലഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read Moreസ്വർണവില വീണ്ടും മുകളിലേക്ക് കുതിച്ചു തുടങ്ങി
ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണവില വീണ്ടും മുകളിലേക്ക് കുതിച്ചു തുടങ്ങി. ഇന്നലെ പവന് 160 രൂപ വർധിച്ച് 72,640 രൂപയായിരുന്നു വിലയെങ്കിൽ, ഇന്നത് വീണ്ടും വർധിച്ച് 72,720 രൂപയായിട്ടുണ്ട്. 80 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് പത്തു രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തി. 73,000-ലേക്കാണ് സ്വർണത്തിൻ്റെ പോക്ക്.
Read Moreകന്നഡ വിവാദം; കമല്‍ഹാസന്‍ രാജ്യസഭാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് മാറ്റിവച്ചു
ചെന്നൈ: കന്നഡ ഭാഷാ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിർദേശപത്രിക സമർപ്പിക്കുന്നത് നടനും ‘മക്കള്‍ നീതി മയ്യം’ പ്രസിഡന്റുമായ കമല്‍ഹാസൻ നീട്ടി. കമല്‍ഹാസന്‍റെ പരാമർശത്തിലൂടെ വിവാദത്തിലായ മണിരത്നം ചിത്രം ‘തഗ് ലൈഫി’ന്റെ റിലീസിന് ശേഷമായിരിക്കും താരം നാമനിർദേശപത്രിക സമർപ്പിക്കുക. മണിരത്നം സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ജൂണ്‍ അഞ്ചിനാണ് പ്രദർശനത്തിന് എത്തുന്നത്. ജൂണ്‍ 19നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. തഗ് ലൈഫ് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍റെ വിവാദ പരാമർശമുണ്ടായത്. കന്നഡ ഭാഷ തമിഴില്‍ നിന്നും ഉത്ഭവിച്ചതാണെന്ന…
Read Moreഅച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് പിണറായി വിജയൻ്റെ മുഖ്യമന്ത്രി സ്ഥാനം: പി വി അൻവർ
മലപ്പുറം: വഞ്ചകനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു.
Read Moreനഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത, പലജില്ലകളിലും യെല്ലോ അലർട്ട്
ബെംഗളൂരു: ഇന്നു മുതൽ സംസ്ഥാനത്ത് മഴ വർദ്ധിക്കാൻ സാധ്യത. തീരദേശത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കനത്ത മഴ ലഭിക്കും. ബെൽഗാം, ബിദർ, ധാർവാഡ്, കലബുറഗി, ഹാവേരി, യാദ്ഗിർ, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമോഗ എന്നിവിടങ്ങളിലും മഴ ലഭിക്കും.
Read Moreസർക്കാർ സ്കൂൾ തുറന്നത് വ്യത്യസ്തമായ രീതിയിൽ; വിദ്യാർത്ഥികൾ ക്ലാസിലേക്ക് കയറിയത് സിപ്പ് ലൈനിൽ
ബെംഗളൂരു : കുട്ടികളിൽ ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, മുള്ളൂരിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ സ്കൂൾ പുനരാരംഭിക്കുന്ന ‘ശാല പ്രാരംഭോത്സവം’ തിങ്കളാഴ്ച വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. കുട്ടികളെ പൂക്കള്‍ നല്‍കി സ്വാഗതം ചെയ്തതിനു പുറമേ, കുട്ടികള്‍ സ്കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ സ്പാർക്ക് ലൈറ്റുകൾ കത്തിച്ചു. പിന്നീട്, സാഹസിക കായിക വിനോദമായ സിപ്‌ലൈൻ റോപ്പിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികളെ ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചത്. സിപ്‌ലൈൻ കയർ നിലത്തുനിന്ന് 20 അടി ഉയരത്തിലും 100 അടി നീളത്തിലുമായിരുന്നു. മുൻകരുതൽ നടപടിയായി ഒരു തണൽ വല ഉപയോഗിച്ചട്ടുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ സതീഷാണ്…
Read Moreതമന്നയ്‌ക്കെതിരായ വിവാദം കത്തിക്കയറുമ്പോഴും മൈസൂർ സാൻഡൽ സോപ്പിന്റെ പ്രതിമാസ വിൽപ്പന 186 കോടിയായി
ബെംഗളൂരു: മൈസൂർ സാൻഡൽ സോപ്പിന്റെ പൊതുമേഖലാ നിർമ്മാതാക്കളായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) മെയ് മാസത്തിൽ 186 കോടി രൂപയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിറ്റുവരവ് രേഖപ്പെടുത്തി – 108 വർഷത്തെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ നേട്ടമാണിത്. മെയ് മാസത്തിൽ കമ്പനി 151.5 കോടി രൂപയുടെ വിൽപ്പന ലക്ഷ്യം വെച്ചിരുന്നുവെന്നും എന്നാൽ പ്രതീക്ഷകളെ മറികടന്ന് 35 കോടി രൂപ വിൽപ്പന നടത്തിയെന്നും ലക്ഷ്യത്തിന്റെ 125% കൈവരിക്കുകയും 15% വളർച്ച രേഖപ്പെടുത്തുകയും ചെയ്തതായി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി എം ബി പാട്ടീൽ…
Read Moreദക്ഷിണ കൊറിയക്ക് പുതിയ പ്രസിഡന്‍റ്
ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് പുതിയ ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടർ ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ കിം മുന്‍ സൂവിനെയാണ് ലീ ജേ-മ്യൂങ് പരാജയപ്പെടുത്തിയത്. സൈനിക നിയമം പ്രഖ്യാപിച്ചത് മൂലമുണ്ടായ ആറ് മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷമാണ് കൊറിയക്കാർ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ ലീ ജേ മ്യൂങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദക്ഷിണ കൊറിയയുടെ 14-ാമത് പ്രസിഡന്റായാണ്…
Read More