ബെംഗളൂരു : നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ സഫാരി സമയവും ഫീസ് നിരക്കും വനംവകുപ്പ് ജൂൺ ഒന്നുമുതൽ പരിഷ്കരിച്ചു. എച്ച്ഡി കോട്ടെ താലൂക്കിലെ അന്തരസന്തേ റേഞ്ചിനുകീഴിലുള്ള കാക്കനകോട്ട്, ഹുൻസൂർ താലൂക്കിലെ വീരനഹോസഹള്ളി, കുടകിലെ നാനാച്ചി ഗേറ്റ് എന്നീ സഫാരികേന്ദ്രം സന്ദർശിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നടക്കം വരുന്ന ഒട്ടേറെപ്പേർക്ക് സമയക്കുറവുമൂലം സഫാരി ആസ്വദിക്കാൻ കഴിയാതെ നിരാശരായി മടങ്ങേണ്ടി വരുന്നു. അതിനാലാണ് സമയക്രമത്തിൽ മാറ്റംവരുത്താൻ വനംവകുപ്പ് തീരുമാനിച്ചത്. മാറ്റത്തോടെ, പലർക്കും വന്യജീവി സഫാരിക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സഫാരി സെന്ററുകളിൽ നിലവിൽ…
Read MoreMonth: June 2025
ദേശീയ പാത വിവാദം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി
ദേശീയപാതാ നിര്‍മാണത്തിലെ വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക കൂടിക്കാഴ്ച. പൊതുമാരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുത്തു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ദേശീയപാത നിര്‍മ്മാണം ഡിസംബറിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. പോസിറ്റീവ് ആയ മറുപടി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നല്‍കിയെന്നും വിവരമുണ്ട്. ദേശീയപാതയിലെ അപാകതയില്‍ തുടര്‍നടപടികള്‍ ഉണ്ടാകും.സ്ഥലം ഏറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന്…
Read Moreമുലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 130 അടി പിന്നിട്ടു,
ഇടുക്കി: മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആണ് അണക്കെട്ടിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. കാലവർഷത്തിന്‍റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണ് ഇതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. തമിഴ്‌നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർമാരായ സാം ഇർവിൻ, സെൽവം എന്നിവരും കേരളത്തിന്‍റെ പ്രതിനിധികളായി എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. സിജി എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട…
Read Moreലൈംഗികാതിക്രമ കേസ്; ബാലചന്ദ്ര മേനോനെതിരെ തെളിവില്ലന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി
ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഏകദേശം ആറ് മാസം മുന്‍പാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമാ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്. പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ്…
Read Moreശ്രദ്ധിക്കുക: കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളില്‍ ഉൾപ്പെടെ പുന:ക്രമീകരണം;
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ യാർഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളില്‍ ഉൾപ്പെടെ പുന:ക്രമീകരണം ഏര്‍പ്പെടുത്തി ദക്ഷിണ പശ്ചിമ റെയില്‍വേ. എറണാകുളം ഇന്റർ സിറ്റി, കണ്ണൂർ എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾ അടക്കം പുറപ്പെടുന്നതും എത്തിച്ചെരുന്നതുമായ സ്റ്റേഷനുകളിലാണ് താത്കാലികമായി മാറ്റം വരുത്തിയിരിക്കുന്നത്. ഈ ട്രെയിനുകള്‍ ഓഗസ്റ്റ് 15 മുതൽ 2026 ജനുവരി 16 വരെ 153 ദിവസം ബൈയ്യപ്പനള്ളി എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ രണ്ടു ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നതും ബൈയ്യപ്പനള്ളി എസ്എംവിടി ടെർമിനലിൽ…
Read Moreരാജ്യത്തെ കൊവിഡ് കേസുകൾ 4000 കടന്നു, 37 മരണങ്ങൾ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ കേരളത്തിലെ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായി. കഴിഞ്ഞദിവസം ഗുജറാത്തിലും കർണാടകയിലും ആണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ്…
Read Moreആർസിബി വിജയാഘോഷത്തിനിടെ യുവാവ് അപകടത്തിൽ മരിച്ചു
ബെംഗളൂരു : ഐപിഎൽ ഫൈനലിൽ പഞ്ചാബിനെതിരെ ആർസിബി ടീം വിജയിച്ച ആഘോഷത്തിനിടെ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ചു. വെങ്കിടേഷ് നഗറിലെ താമസക്കാരനായ അഭിനന്ദൻ (21) ആണ് കൊല്ലപ്പെട്ട യുവാവ്. രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിന് മുന്നിലാണ് അപകടം നടന്നത്. ആർസിബിയുടെ വിജയം ആഘോഷിക്കാൻ യുവാക്കൾ ബൈക്ക് റാലി നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടെ രണ്ട് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ അഭിനന്ദൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ശിവമോഗയിലെ സീനപ്പ ഷെട്ടി സർക്കിളിൽ…
Read Moreസംസ്ഥാനത്ത് മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും ഇനി സൗജന്യ ആരോഗ്യപരിശോധന നൽകും
ബെംഗളൂരു : മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധന നൽകുന്ന പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ കർണാടക സർക്കാർ. പരീക്ഷണാർഥം കോളാർ ജില്ലയിൽമാത്രം നടപ്പാക്കിയിരുന്ന ഗൃഹ ആരോഗ്യപദ്ധതിയാണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. ജീവിതശൈലീരോഗങ്ങൾ അടക്കം തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് തടയുകയാണ് ലക്ഷ്യം. ആശപ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി പദ്ധതിയെക്കുറിച്ച് അവബോധമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പ്രമേഹം, രക്തസമ്മർദം, വിവിധതരം കാൻസറുകൾ തുടങ്ങി ജീവന് ഭീഷണിയായ രോഗങ്ങളെ നേരിടുന്നതിന് സ്വകാര്യ ആശുപത്രികളെമാത്രം ആശ്രയിക്കാൻ കഴിയില്ല. സ്വകാര്യമേഖല പ്രതിരോധത്തെക്കാൾ കൂടുതൽ ശ്രദ്ധ ചികിത്സയ്ക്കായിരിക്കും നൽകുക. എന്നാൽ, രോഗം വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമാണ്…
Read Moreഅനധികൃതമായി ബന്ദിപുർ വന്യജീവിസങ്കേതത്തിൽ ഫോട്ടോ ഷൂട്ട് നടത്തിയ രണ്ടുപേർക്ക് 25,000 രൂപ പിഴ ചുമത്തി
ബെംഗളൂരു : ബന്ദിപുർ വന്യജീവിസങ്കേതത്തിൽ അനധികൃതമായി പ്രവേശിച്ച് ഫോട്ടോ ഷൂട്ട് നടത്തിയതിന് വനംവകുപ്പ് രണ്ടുപേർക്ക് പിഴ ചുമത്തി. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.ബെംഗളൂരുവിൽനിന്നുള്ള പല്ലവി, ഘോഷ് എന്നിവരിൽനിന്നാണ് 25,000 രൂപ പിഴചുമത്തിയത്. ഇരുവരും സങ്കേതത്തിലെ നിയന്ത്രിതമേഖലയായ മംഗളവനത്തിൽ കാറിൽ അനധികൃതമായി പ്രവേശിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ ഉദ്യോഗസ്ഥരെത്തി താക്കീതുനൽകുകയും ഇവരിൽനിന്ന് പിഴചുമത്തുകയുമായിരുന്നു. മേലിൽ പ്രവൃത്തി ആവർത്തിക്കില്ലെന്ന് ഇവരിൽനിന്ന് എഴുതിവാങ്ങിച്ചതായും അസി. ഫോറസ്റ്റ് കൺസർവേറ്റർ നവീൻ കുമാർ അറിയിച്ചു.
Read Moreവിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് യാത്രക്കാരൻ മരിച്ചു
ചെന്നൈ : വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് യാത്രക്കാരൻ മരിച്ചു. ചെന്നൈ വിമാനത്താവളത്തിൽനിന്ന് കൊൽക്കത്തയിലേക്ക് തിരിക്കാനിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.05-നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. പെട്ടെന്നായിരുന്നു യാത്രക്കാരന്റെ മരണം. യാത്രക്കാരന്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. തുടർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കിയശേഷം വിമാനത്തിനകം അണുവിമുക്തമാക്കി വൈകീട്ട് 4.30-ന് യാത്രതിരിക്കുകയായിരുന്നു.
Read More