നാഗർഹോളെ വന്യജീവികേന്ദ്രത്തിലെ സഫാരി യാത്ര നിരക്കിൽ വർധന

ബെംഗളൂരു : നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ സഫാരി സമയവും ഫീസ് നിരക്കും വനംവകുപ്പ് ജൂൺ ഒന്നുമുതൽ പരിഷ്കരിച്ചു.

എച്ച്ഡി കോട്ടെ താലൂക്കിലെ അന്തരസന്തേ റേഞ്ചിനുകീഴിലുള്ള കാക്കനകോട്ട്, ഹുൻസൂർ താലൂക്കിലെ വീരനഹോസഹള്ളി, കുടകിലെ നാനാച്ചി ഗേറ്റ് എന്നീ സഫാരികേന്ദ്രം സന്ദർശിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നടക്കം വരുന്ന ഒട്ടേറെപ്പേർക്ക് സമയക്കുറവുമൂലം സഫാരി ആസ്വദിക്കാൻ കഴിയാതെ നിരാശരായി മടങ്ങേണ്ടി വരുന്നു. അതിനാലാണ് സമയക്രമത്തിൽ മാറ്റംവരുത്താൻ വനംവകുപ്പ് തീരുമാനിച്ചത്.

മാറ്റത്തോടെ, പലർക്കും വന്യജീവി സഫാരിക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സഫാരി സെന്ററുകളിൽ നിലവിൽ രാവിലെയും വൈകീട്ടുമായി മൂന്നുമണിക്കൂറായിരുന്നു യാത്ര.

  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

നേരത്തേ ബസിൽ മുതിർന്നവർക്ക് 865 രൂപയും കുട്ടികൾക്ക് 430 രൂപയും ജീപ്പിൽ യാത്രചെയ്യുന്നവർക്ക് 855 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇതിൽ ബസിലുള്ള യാത്രയ്ക്ക് നിരക്ക് കുറച്ചും ജീപ്പിലുള്ള യാത്രയ്ക്ക് നിരക്ക് കൂട്ടിയുമാണ് പുതിയ പരിഷ്കാരം.

കാക്കനകോട്ട് സഫാരി കേന്ദ്രത്തിൽ പുതിയ സമയക്രമമനുസരിച്ച് രാവിലെ ആറുമുതൽ എട്ടുവരെയും രാവിലെ 8.15 മുതൽ 10.15 വരെയും ഉച്ചയ്ക്ക് 2.15 മുതൽ വൈകീട്ട് 4.15 വരെയും വൈകീട്ട് 4.30 മുതൽ 6.30 വരെയുമായിരിക്കും സഫാരിസമയം.

ബസിൽ രണ്ടുമണിക്കൂർ സഫാരിക്ക് മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയും ആയിരിക്കും നിരക്ക്. ജീപ്പിൽ ഒരാൾക്ക് 1000 രൂപയുമാണ്.

  വാടക വീട്ടിൽ ദമ്പതികളുടെ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിൽ

വീരനഹോസഹള്ളിയിലെ സഫാരി സമയം രാവിലെ 6.15 മുതൽ 9.45 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 6.30 വരെയുമാണ്. മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയും ജീപ്പിന് 1000 രൂപയുമാണ് നിരക്ക്.

കുടക് ജില്ലയിലെ നാനാച്ചി ഗേറ്റിലെ സഫാരി രാവിലെ ആറുമുതൽ എട്ടുവരെയും 8.15 മുതൽ 10.15 വരെയും ഉച്ചകഴിഞ്ഞ് 2.15 മുതൽ 4.15 വരെയും വൈകീട്ട് 4.30 മുതൽ 6.30 വരെയും ആയിരിക്കും. മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയും ജീപ്പിന് 1000 രൂപയുമാണ് നിരക്ക്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നമ്മ മെട്രോ ഇറങ്ങുന്നത് 500 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക്; ബെംഗളൂരുവിനെ അറിഞ്ഞ് വരാം 'ബന്നി നോ ടി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us