കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

ബെംഗളൂരു: കെ.ആർ പുരത്ത് വഴിയാത്രക്കാരനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകളിലേക്ക് കടന്ന വിവേക്, നിഖിൽ എന്നിവരെയാണ് കെ.ആർ പുരം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി. ചന്നസന്ദ്ര സ്വദേശിയായ പരാതിക്കാരൻ ജോലിയുടെ ഭാഗമായി കെ.ആർ പുരത്തെ പെട്രോൾ പമ്പിന് സമീപം നിൽക്കുമ്പോൾ അപരിചിതനായ ഒരാൾ വിലാസം ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയും ബൈക്കിന്റെ ചാവി തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വിവേകും നിഖിലും ചേർന്ന് പരാതിക്കാരനെ മർദ്ദിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലിരുത്തി ചന്നസന്ദ്രയിലെ വനമേഖലയിലേക്ക് നിർബന്ധിതമായി കൊണ്ടുപോവുകയും ചെയ്തു. ഇവിടെവെച്ചാണ് ഇവർ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നത്.

  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ

സംഭവത്തിൽ കവർച്ചാക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് അധികം വൈകാതെ പ്രതികളെ വലയിലാക്കി. ചോദ്യം ചെയ്യലിൽ, മറ്റൊരു കൂട്ടാളിയുടെ സഹായത്തോടെയാണ് തങ്ങൾ കുറ്റകൃത്യം ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചു.

കവർച്ച ചെയ്ത ആഭരണങ്ങൾ പ്രതികളിലൊരാളുടെ ബന്ധുവിന് കൈമാറിയതായും കുറച്ചുഭാഗം രാമമൂർത്തി നഗറിലെ ഒരു ജ്വല്ലറിയിൽ വിറ്റതായും ഇവർ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ 6 ലക്ഷം രൂപ വിലമതിക്കുന്ന 47 ഗ്രാം സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒളിവിൽ പോയ മൂന്നാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
[masterslider id="10"]

Related posts