സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

ബെംഗളൂരു : കർണാടകയിലെ സ്വകാര്യ സ്കൂളുകൾ ഫീസ് കുത്തനെ വർദ്ധിപ്പിക്കുന്നതിനെതിരെ രക്ഷിതാക്കളുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. സംസ്ഥാനത്തുടനീളം സ്വകാര്യ സ്കൂളുകൾ നടത്തുന്ന “അനിയന്ത്രിതമായ ഫീസ് വർദ്ധനവ്” തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രത്യേക ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിലുള്ളതിന് സമാനമായ ഒരു ഫീസ് നിയന്ത്രണ സംവിധാനം കർണാടകയിലും കൊണ്ടുവരണമെന്നാണ് വിവിധ രക്ഷിതാക്കളുടെ കൂട്ടായ്മകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വരാനിരിക്കുന്ന 2026-27 അധ്യയന വർഷത്തിൽ പല സ്വകാര്യ സ്കൂളുകളും ഫീസ് നിരക്കിൽ 15%…

Read More

രേണുകാസ്വാമി വധക്കേസ്: ‘ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

ബെംഗളൂരു: രേണുകാസ്വാമി വധക്കേസിലെ രണ്ടാം പ്രതിയും കന്നഡ നടനുമായ ദർശനെതിരെയുള്ള ‘മാധ്യമ വിചാരണ’യുമായി (Media Trial) ബന്ധപ്പെട്ട് നിർണായക ഇടപെടലുമായി കർണാടക ഹൈക്കോടതി. ദർശനെതിരെ ചാനലുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും വന്ന ചില വാർത്തകളും ഉള്ളടക്കങ്ങളും പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തോടും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും കോടതി നിർദ്ദേശിച്ചു. മാധ്യമങ്ങൾ പരിധി ലംഘിക്കുന്നുവെന്ന് കാണിച്ച് നടൻ ദർശൻ സമർപ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദുമിന്റെ ഉത്തരവ്. ചാനലുകളിലെ ഉള്ളടക്കം കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (റെഗുലേഷൻ) ആക്റ്റിന്…

Read More

കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

തിരുവനന്തപുരം: തിങ്കളാഴ്ച വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു. ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പതിനൊന്ന് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകും. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയെ കെസി വേണുഗോപാല്‍ വീട്ടിലെത്തി അനുനയിപ്പിച്ചതിന്…

Read More

പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ബെംഗളൂരു : വിനോദസഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കാരിബാഗിൽ കുടുങ്ങി അനങ്ങാനാകാതെ കൈകാലിട്ടടിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വനമേഖലയിലും ദേശീയപാതയോരങ്ങളിലും വിനോദസഞ്ചാരികൾ കാട്ടുന്ന ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം വന്യമൃഗങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുകയാണെന്ന് ചൂണ്ടിക്കാട്ടി കടുത്ത അമർഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതോടൊപ്പം വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചയെയും നെറ്റിസൺസ് രൂക്ഷമായി വിമർശിക്കുന്നുണ്ട്. തമിഴ്‌നാട്, കേരള അതിർത്തികളിലെ ചെക്ക്‌പോസ്റ്റുകളിൽ കർശനമായ പരിശോധനകളും നിയമങ്ങളും നിലനിൽക്കുന്നതിനാൽ, ഊട്ടിയിലേക്കും കോയമ്പത്തൂരിലേക്കും പോകുന്ന സഞ്ചാരികൾ വലിയ തോതിൽ ബന്ദിപ്പൂർ വഴിയുള്ള പാതയാണ് തിരഞ്ഞെടുക്കുന്നത്. ഇതിലൂടെ യാത്ര ചെയ്യുന്ന…

Read More

ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

ബെംഗളൂരു: ഈ ഞായറാഴ്ച (മെയ് 17) പർപ്പിൾ ലൈനിലെ ഹൊസഹള്ളി, കബ്ബൺ പാർക്ക് സ്റ്റേഷനുകൾക്കിടയിലുള്ള മെട്രോ ട്രെയിൻ സർവീസുകൾ സാധാരണ സമയമായ രാവിലെ 7 മണിക്ക് പകരം 9 മണിക്ക് മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് നമ്മ നമ്മ മെട്രോ അധികൃതർ അറിയിച്ചു. മജസ്റ്റിക്, സെൻട്രൽ കോളേജ് സ്റ്റേഷനുകൾക്കിടയിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തേണ്ടി വന്നതിനാലാണ് ഈ സമയക്രമീകരണം. അതേസമയം മറ്റ് സെക്ഷനുകളിലെ സർവീസുകളെ ഇത് ബാധിക്കില്ല. ചല്ലഘട്ട – വിജയനഗർ, എം.ജി റോഡ് – വൈറ്റ്ഫീൽഡ് (കാടുഗോഡി), മാദവാര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, ആർ.വി റോഡ്…

Read More

മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള ‘തമാശ’; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു

ബെംഗളൂരു: സുഹൃത്തിന്റെ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് നടത്തിയ തമാശ ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഫോൺ തിരികെ ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ രാമുവിനെ മറാത്തിഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. താൻ ചെയ്തത് കൊലപാതകമാണെന്ന് പോലും അറിയാതെ അലഞ്ഞുതിരിഞ്ഞു നടന്ന പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കൊല്ലപ്പെട്ട പരശുറാം ജോലി കഴിഞ്ഞ ശേഷം സുഹൃത്തായ രാമുവിന്റെ താമസസ്ഥലത്ത് എത്തിയതായിരുന്നു. അവിടെ ഫോൺ വെച്ച ശേഷം പരശുറാം ബാത്ത്റൂമിലേക്ക് പോയ സമയത്താണ് രാമു തമാശയ്ക്കായി…

Read More

ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

swiggy

രാജ്യത്ത് പെട്രോൾ, ഡീസൽ വില തുടർച്ചയായി വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് ഓൺലൈൻ ഫുഡ്, ഗ്രോസറി ഡെലിവറി ജീവനക്കാർ ഇന്ന് (ശനിയാഴ്ച) രാജ്യവ്യാപകമായി സൂചന പണിമുടക്ക് നടത്തുന്നു. അമിതമായ ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് 12:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ അഞ്ച് മണിക്കൂർ നേരമാണ് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളിലെ ജീവനക്കാർ സംയുക്തമായാണ് ഈ താൽക്കാലിക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Read More

പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!

ബെംഗളൂരു : കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്കായി സ്കൂൾ ബസുകളെയും മറ്റ് സ്വകാര്യ വാഹനങ്ങളെയും പൂർണമായി ആശ്രയിക്കുന്ന പതിനായിരക്കണക്കിന് രക്ഷിതാക്കളെയാണ് ഈ നിരക്ക് വർധനവ് നേരിട്ട് ബാധിക്കുക. പുതിയ അധ്യയന വർഷത്തിലേക്ക് ഭൂരിഭാഗം സ്കൂളുകളും തങ്ങളുടെ വാർഷിക ട്യൂഷൻ ഫീസും മറ്റ് അക്കാദമിക് ഫീസുകളും ഇതിനകം തന്നെ ഗണ്യമായി ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. വർധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകൾ കൈകാര്യം ചെയ്യാൻ സാധാരണക്കാരായ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഇടിത്തീപ്പോലെ യാത്രാനിരക്കും വർധിക്കുന്നത്. ഇന്ധനവിലയ്ക്ക് പുറമെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, മറ്റ് പ്രവർത്തന ചെലവുകൾ എന്നിവയും അടുത്ത കാലത്തായി വലിയ…

Read More

ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

കോഴിക്കോട്: ആനവണ്ടിയുടെ ചില്ല് അടിച്ച് തകർക്കാൻ മാത്രം എന്ത് ദേഷ്യമാണ് ഈ പെൺകുട്ടിക്ക് എന്ന് ചോദിച്ച സൈബർ ലോകത്തോട് യുവതിക്ക് ഒരൊറ്റ മറുപടിയേയുള്ളൂ—”അത് കടുത്ത ശുചിമുറി ശല്യം കാരണമായിരുന്നു, ദയവായി സൈബർ ആക്രമണം അവസാനിപ്പിക്കണം!” കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് മാങ്കാവിൽ വെച്ചാണ് കെഎസ്ആർടിസി എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിനെ വിറപ്പിച്ച ആ സുപ്രധാന സംഭവം അരങ്ങേറിയത്. ഒടുവിൽ തകർത്ത ചില്ലിന്റെ പണവും ട്രിപ്പ് മുടങ്ങിയതിന്റെ പിഴയും എണ്ണി നൽകി യുവതി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. കട്ടപ്പനയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ് കോഴിക്കോട് മാങ്കാവ്…

Read More

പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;’ ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം

കൊച്ചി: പുലിപ്പല്ല് കഴുത്തിലണിഞ്ഞ് ‘അന്തസ്സായി’ നടന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്ക് ഒടുവിൽ വനംവകുപ്പിന്റെ വക പണി പാളി. താരം കഴുത്തിലണിഞ്ഞിരുന്ന ലോക്കറ്റിലെ പല്ല് പ്ലാസ്റ്റിക്കോ പൂച്ചപ്പല്ലോ ഒന്നുമല്ല, ഒറിജിനൽ പുലിപ്പല്ല് തന്നെയാണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ കേസിൽ വേടനെതിരെ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ഊർജിത നീക്കത്തിലാണ് വനംവകുപ്പ്. അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചതിനും മൃഗവേട്ട തടയൽ നിയമപ്രകാരവുമൊക്കെ വേടനെതിരെ നേരത്തെ തന്നെ വനംവകുപ്പ് കേസെടുത്തിരുന്നു. കടുത്ത വകുപ്പുകൾ തന്നെയാണ് വനംവകുപ്പ് വേടന്റെ തലയിൽ…

Read More
Click Here to Follow Us