ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

ബെംഗളൂരു: ഈ ഞായറാഴ്ച (മെയ് 17) പർപ്പിൾ ലൈനിലെ ഹൊസഹള്ളി, കബ്ബൺ പാർക്ക് സ്റ്റേഷനുകൾക്കിടയിലുള്ള മെട്രോ ട്രെയിൻ സർവീസുകൾ സാധാരണ സമയമായ രാവിലെ 7 മണിക്ക് പകരം 9 മണിക്ക് മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് നമ്മ നമ്മ മെട്രോ അധികൃതർ അറിയിച്ചു. മജസ്റ്റിക്, സെൻട്രൽ കോളേജ് സ്റ്റേഷനുകൾക്കിടയിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തേണ്ടി വന്നതിനാലാണ് ഈ സമയക്രമീകരണം.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

അതേസമയം മറ്റ് സെക്ഷനുകളിലെ സർവീസുകളെ ഇത് ബാധിക്കില്ല. ചല്ലഘട്ട – വിജയനഗർ, എം.ജി റോഡ് – വൈറ്റ്ഫീൽഡ് (കാടുഗോഡി), മാദവാര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, ആർ.വി റോഡ് – ബൊമ്മസാന്ദ്ര എന്നീ റൂട്ടുകളിൽ അതാത് ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് പതിവുപോലെ രാവിലെ 7 മണിക്ക് തന്നെ സർവീസുകൾ ആരംഭിക്കുമെന്നും കൃത്യമായ സമയപ്പട്ടിക പാലിക്കുമെന്നും ബി.എം.ആർ.സി.എൽ (BMRCL) വ്യക്തമാക്കിയിട്ടുണ്ട്.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts