ശ്രദ്ധിക്കുക: കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളില്‍ ഉൾപ്പെടെ പുന:ക്രമീകരണം;

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ യാർഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളില്‍ ഉൾപ്പെടെ പുന:ക്രമീകരണം ഏര്‍പ്പെടുത്തി ദക്ഷിണ പശ്ചിമ റെയില്‍വേ.

എറണാകുളം ഇന്റർ സിറ്റി, കണ്ണൂർ എക്സ്പ്രസ് എന്നീ രണ്ട്  ട്രെയിനുകൾ അടക്കം പുറപ്പെടുന്നതും എത്തിച്ചെരുന്നതുമായ സ്റ്റേഷനുകളിലാണ് താത്കാലികമായി മാറ്റം വരുത്തിയിരിക്കുന്നത്.

ഈ ട്രെയിനുകള്‍  ഓഗസ്റ്റ് 15 മുതൽ 2026 ജനുവരി 16 വരെ 153 ദിവസം ബൈയ്യപ്പനള്ളി എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

ഈ രണ്ടു ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നതും ബൈയ്യപ്പനള്ളി എസ്എംവിടി ടെർമിനലിൽ ആയിരിക്കും.

എറണാകുളം കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്സ് (12678) ഓഗസ്റ്റ് 15 മുതൽ ജനുവരി 15 വരെ കാര്‍മലരാം വഴി ബൈയ്യപ്പനള്ളി എസ്എംവിടി ടെർമിനലിൽ എത്തിച്ചേരും.

കെഎസ്ആർ ബെംഗളൂരു എറണാകുളം എക്സ്പ്രസ്സ് (12677) ഓഗസ്റ്റ് 16 മുതൽ ജനുവരി 16 വരെ രാവിലെ 6 30ന് ബൈയ്യപ്പനള്ളി എസ്എംവിടി ടെർമിനലിൽ നിന്നും പുറപ്പെടും

ഈ ദിവസങ്ങളിൽ കെഎസ്ആർ ബെംഗളൂരു, കണ്ടോൺമെന്റ് എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴിവാക്കും.

മംഗളൂരു വഴി കണ്ണൂരിലേക്കലുള്ള കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) ഓഗസ്റ്റ് 15 മുതൽ ജനുവരി 15 വരെ യശ്വന്തപുരം, ഹെബ്ബാൾ, ബാനസവാഡി വഴി, ബൈയ്യപ്പനള്ളി എസ്എംവിടി ടെർമിനലിൽ എത്തും.

  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്

കെഎസ്ആർ ബെംഗളൂരു കണ്ണൂർ എക്സ്പ്രസ്സ് (16511) രാത്രി എട്ടിന് ബൈയ്യപ്പനള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് പുറപ്പെടും. കെഎസ്ആർ ബെംഗളൂരു സ്റ്റോപ്പ് ഒഴിവാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ
[masterslider id="10"]

Related posts

Click Here to Follow Us