അനധികൃതമായി ബന്ദിപുർ വന്യജീവിസങ്കേതത്തിൽ ഫോട്ടോ ഷൂട്ട്‌ നടത്തിയ രണ്ടുപേർക്ക് 25,000 രൂപ പിഴ ചുമത്തി

ബെംഗളൂരു : ബന്ദിപുർ വന്യജീവിസങ്കേതത്തിൽ അനധികൃതമായി പ്രവേശിച്ച് ഫോട്ടോ ഷൂട്ട് നടത്തിയതിന് വനംവകുപ്പ് രണ്ടുപേർക്ക് പിഴ ചുമത്തി.

തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.ബെംഗളൂരുവിൽനിന്നുള്ള പല്ലവി, ഘോഷ് എന്നിവരിൽനിന്നാണ് 25,000 രൂപ പിഴചുമത്തിയത്.

ഇരുവരും സങ്കേതത്തിലെ നിയന്ത്രിതമേഖലയായ മംഗളവനത്തിൽ കാറിൽ അനധികൃതമായി പ്രവേശിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ഉടൻ ഉദ്യോഗസ്ഥരെത്തി താക്കീതുനൽകുകയും ഇവരിൽനിന്ന് പിഴചുമത്തുകയുമായിരുന്നു.

മേലിൽ പ്രവൃത്തി ആവർത്തിക്കില്ലെന്ന് ഇവരിൽനിന്ന് എഴുതിവാങ്ങിച്ചതായും അസി. ഫോറസ്റ്റ് കൺസർവേറ്റർ നവീൻ കുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts