മഹുവ മൊയ്ത്ര വിവാഹിതയായി ; വരൻ ബിജെഡി നേതാവ് പിനാകി മിശ്ര

ന്യൂഡൽഹി : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദള്‍) നേതാവ് പിനാകി മിശ്രയാണ് വരൻ. മെയ് മൂന്നാം തീയതി വിദേശത്തുവെച്ചായിരുന്നു വിവാഹം. ഒഡീഷയിലെ പുരി മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്നു പിനാകി മിശ്ര. അതെസമയം ജർമനിയിൽ വെച്ച് നടന്ന വിവാഹത്തിൽ ചുരുക്കം ചിലർ മാത്രമേ പങ്കെടുത്തുള്ളു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 1974 ഒക്ടോബര്‍ 12-ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2010-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍…

Read More