സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ നടന്ന ലോകായുക്ത റെയ്‌ഡിൽ സ്വർണവും പണവും പിടിച്ചെടുത്തു

raid police ed

ബെംഗളൂരു : വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും ലോകായുക്തയുടെ പരിശോധന.

ലോകായുക്ത എസ്‌പി ഹനുമന്ത്രയയുടെ നേതൃത്വത്തിൽനടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും സ്വർണവും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ധാർവാഡ്, ഉഡുപ്പി, ബെളഗാവി, ബാഗൽകോട്ട്, ബല്ലാരി, ഗദഗ്, ദാവണഗരെ എന്നീ ഏഴുജില്ലകളിലെ വിവിധയിടങ്ങളിലായിരുന്നു പരിശോധന.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

ദേവരാജ് അരശ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ മാനേജർ സിദ്ധലിംഗപ്പയുടെ ബെളഗാവിയിലുള്ള വീട്, പൊതുമരാമത്തുവകുപ്പ് ചീഫ് എൻജിനിയർ എച്ച്.സി. സുരേഷിന്റെ ധാർവാഡിലുള്ള വീട്, ഗദഗുള്ള പൊതുമരാമത്ത് പ്രോജക്ട് ഡയറക്ടർ ഗംഗാധറുടെ വീട്, സൂപ്രണ്ടിങ് എൻജിനിയർ അമീൻ മുക്താറുമായി ബന്ധപ്പെട്ടയിടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധനനടന്നു.അമീൻ മുക്താറിന്റെപേരിലുള്ള അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്ന നടപടി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts