ടേക്കോഫിനു പിന്നാലെ സാങ്കേതിക തകരാർ അനുഭവപ്പെട്ടു ; ഹെലികോപ്റ്റർ നടുറോഡിലിറക്കി, ഒഴിവായത് വൻ ദുരന്തം

ഡെറാഡൂൺ: സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ നടുറോഡിൽ ലാൻഡ് ചെയ്‌ത സംഭവമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലാണ് സംഭവം.

അഞ്ചുപേരുമായി കേദാർനാഥിലേക്ക് തിരിച്ച ഹെലികോപ്റ്ററിന് ടേക്കോഫിനു പിന്നാലെ സാങ്കേതിക തകരാർ അനുഭവപ്പെട്ടതോടെയാണ് പൈലറ്റ് സാഹസിക നീക്കം നടത്തിയത്.

അതെസമയംവ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും സുരക്ഷിതരാണ്. പരിക്കേറ്റ സമൂഹപൈലറ്റിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹെലികോപ്റ്ററിന്‍റെ ടെയിൽ തകർന്നു.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹെലിപാഡിൽനിന്ന് ഉയർന്നതിനു പിന്നാലെ സാങ്കേതിക തകരാർ മനസിലാക്കിയ പൈലറ്റ് ക്യാപ്റ്റൻ ആർ.പി.എസ്. സോധി ഉടൻതന്നെ താഴെയുള്ള റോഡിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

ലാൻഡിങ് ചെയ്യാൻ കഴിഞ്ഞതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. അടിയന്തര ലാൻഡിങ്ങിനിടെ റോഡരികിൽ നിർത്തിയിട്ട കാറിന് സാരമായ പരിക്ക് സംഭവിച്ചു. നിരവധി പേരാണ് സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കവെച്ചും പൈലറ്റിനെ അഭിനന്ദിച്ചും രംഗത്തെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts