ടേക്കോഫിനു പിന്നാലെ സാങ്കേതിക തകരാർ അനുഭവപ്പെട്ടു ; ഹെലികോപ്റ്റർ നടുറോഡിലിറക്കി, ഒഴിവായത് വൻ ദുരന്തം

ഡെറാഡൂൺ: സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ നടുറോഡിൽ ലാൻഡ് ചെയ്‌ത സംഭവമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലാണ് സംഭവം. അഞ്ചുപേരുമായി കേദാർനാഥിലേക്ക് തിരിച്ച ഹെലികോപ്റ്ററിന് ടേക്കോഫിനു പിന്നാലെ സാങ്കേതിക തകരാർ അനുഭവപ്പെട്ടതോടെയാണ് പൈലറ്റ് സാഹസിക നീക്കം നടത്തിയത്. അതെസമയംവ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും സുരക്ഷിതരാണ്. പരിക്കേറ്റ സമൂഹപൈലറ്റിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹെലികോപ്റ്ററിന്‍റെ ടെയിൽ തകർന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹെലിപാഡിൽനിന്ന് ഉയർന്നതിനു പിന്നാലെ സാങ്കേതിക തകരാർ മനസിലാക്കിയ പൈലറ്റ് ക്യാപ്റ്റൻ ആർ.പി.എസ്. സോധി ഉടൻതന്നെ താഴെയുള്ള റോഡിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.…

Read More
Click Here to Follow Us