ജെഡിഎസ് – എൽജെഡി ലയനം, നേതാക്കൾ ജൂലൈയിൽ ദേവഗൗഡയെ സന്ദർശിക്കും 

കൊച്ചി : ജെഡിഎസ് എൽജെഡി ലയന നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി ഇരു പാർട്ടികളുടെയും നേതാക്കൾ ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയെ ജൂലൈ ഒന്നിന് സന്ദർശിച്ച് ചർച്ചകൾ നടത്തും. ജൂലൈ ഒന്നിന് ബെംഗളൂരുവിൽ അദ്ദേഹത്തെ സന്ദർശിക്കാനാണു ധാരണ. ഓഗസ്റ്റിൽ ലയന സമ്മേളനം നടത്തുമെന്ന സൂചന. ജൂലൈ 14ന് ഇരു പാർട്ടികളുടെയും സംസ്ഥാന കമ്മിറ്റികൾ തിരുവനന്തപുരത്തു യോഗം ചേരും. അതേസമയം, ലയനത്തിനു മുന്നോടിയായി പദവികൾ പങ്കിടുന്നതു സംബന്ധിച്ച, പ്രാദേശിക തലങ്ങളിൽ ആശയവിനിമയം പുരോഗമിക്കുകയാണ്. എം വിശ്രേയാംസ് കുമാർ നയിക്കുന്ന എൽജെഡി, ജെഡിഎസിൽ ലയിച്ചു ജെഡിഎസ്…

Read More

ശശികലയുടെ റോഡ് ഷോ ഇന്ന്

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന വി.കെ.ശശികലയുടെ റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ തുടങ്ങും. വിപ്ലവ യാത്രയെന്ന് അർത്ഥമുള്ള പുരൈട്ചി പയണം എന്നാണ് പര്യടനത്തിന് പേര് നൽകിയിരിക്കുന്നത്. എഐഎഡിഎംകെയിലെ നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പുരട്ചി പയണത്തിന്റെ ലക്ഷ്യം. ജയലളിതയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുക, പാർട്ടിയെ വീണ്ടെടുക്കുക, തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് യാത്ര ഉയർത്തുന്നത്, ഇന്ന് ഉച്ചയ്ക്ക് 12.30ന് ചെന്നൈ ത്യാഗരാജനഗറിൽ നിന്ന് യാത്ര തുടങ്ങുന്നു.

Read More

കഞ്ചാവും കറുപ്പും ഉൾപ്പെടെയുള്ള  ലഹരി മരുന്നുകൾ കൂട്ടിയിട്ട് കത്തിക്കും 

ബെംഗളൂരു: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് പിടികൂടിയ 21 ടൺ മയക്കുമരുന്ന് ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും. കഞ്ചാവ്, കറുപ്പ്, ഹെറോയിൻ, കൊക്കെയ്ൻ എന്നിവയും എം.ഡി.എം.എ., എൽ.എസ്.ഡി തുടങ്ങിയ സിന്ററ്റിക് മയക്കുമരുന്നുകളും ഉൾപ്പെടെ നശിപ്പിക്കുമെന്ന്  ഡി.ജി.പി. പ്രവീൺ സൂദ് പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമാണ് ഇന്ന്. ഇതോടടനുബന്ധിച്ചാണ് 25.6 കോടി രൂപ വിലമതിക്കുന്ന വിവിധ സൈക്കോട്രോപിക്, മയക്കുമരുന്നുകളാണ് നശിപ്പിക്കുന്നത്. പിടികൂടിയ 21 ടൺ മയക്കുമരുന്ന് നടപടിക്രമങ്ങളും കോടതിയുടെ അനുമതിയും ലഭിച്ചാൽ ഇന്ന് നശിപ്പിക്കാനാണ് തീരുമാനം. 50 അധികം മയക്കുമരുന്നും…

Read More

ബിഗ് ബോസ് ഫിനാലെയ്ക്ക് ഇനി 1 ആഴ്ച്ച, പരസ്പരം ക്ഷമ ചോദിച്ച് റിയാസും ലക്ഷ്മിപ്രിയയും

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. മറ്റു സീസണുകളെ അപേക്ഷിച്ച്‌ തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളുമൊക്കെ കൂടുതൽ ആയിരുന്നു ഇത്തവണത്തെ സീസണിൽ. നിലവില്‍ ഹൌസിലുള്ളവരില്‍ എപ്പോഴും തർക്കത്തിൽ ഏർപ്പെടുന്നവരാണ് റിയാസും ലക്ഷ്‍മിപ്രിയയും. സ്ത്രീപക്ഷവാദത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തിയിട്ടുള്ള റിയാസ് ലക്ഷ്മി‍പ്രിയയുടെ നിലപാടുകള്‍ പലപ്പോഴും സ്ത്രീവിരുദ്ധമാണെന്ന് പറയുകയും അത് സമര്‍ഥിക്കാന്‍ ശ്രമിക്കുകയും ചെയ്‍തിരുന്നു. ഇരുവര്‍ക്കുമിടയില്‍ പലപ്പോഴും രൂപപ്പെട്ട മൂര്‍ച്ഛയേറിയ വാദപ്രതിവാദങ്ങള്‍ക്ക് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും സാക്ഷികളാണ്. എന്നാല്‍ അത്തരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനുള്ള ഒരു…

Read More

റോഡ് തകർന്നത് നാണക്കേട്,  കരാറുകാരന് മൂന്ന് ലക്ഷം പിഴയിട്ട് ബിബിഎംപി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദര്‍ശനത്തിന് മുന്നോടിയായി മിനുക്കുപണി നടത്തിയ റോഡ് പൊളിഞ്ഞ് ബിബിഎംപി നാണംകെട്ട സംഭവത്തില്‍ കരാറുകാരന് ബിബിഎംപി മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. റോഡ് പ്രവൃത്തി കരാറെടുത്ത രമേശിനാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ മൂന്ന് ബിബിഎംപി എന്‍ജിനീയര്‍മാര്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അറ്റകുറ്റപ്പണി നടത്തിയ റോഡുകളില്‍ നാഗര്‍ഭാവിയിലെ ഡോ. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന് സമീപത്തെ റോഡില്‍ കുഴി രൂപപ്പെടുകയും എച്ച്‌.എം.ടി ലേഔട്ടിന് സമീപത്തെ റോഡില്‍ ടാറിങ് പാളി അടര്‍ന്നുപോവുകയും ഹെബ്ബാളിനടുത്ത് മരിയപ്പന പാളയയില്‍ കുഴി…

Read More

ക്ഷേത്രത്തിന്റെ പേരിൽ വ്യാജ സൈറ്റ്, പൂജാരിമാർ തട്ടിയത് 20 കോടി

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലെ ദേവലഗണപൂരിലെ ഒരു സംഘം പൂജാരിമാർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കി ഭക്തരിൽ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി വാങ്ങിയതായി പരാതി.പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും ഇവർ ഒളിവിൽ ആണ് ഇപ്പോഴും. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ദത്താത്രേയ ദേവാലയം, ഗണഗാപൂർ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ക്ഷേത്രം തുടങ്ങി എട്ടോളം വെബ്‌സൈറ്റുകളാണ് പൂജാരിമാർ വ്യാജമായി ഉണ്ടാക്കിയതെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ 20 കോടിയോളം രൂപ സംഭാവനയായും സ്വീകരിച്ചിരുന്നതായും ഇവയെല്ലാം അവരുടെ സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് മാറിയതായും കണ്ടെത്തിയിട്ടുണ്ട്.…

Read More

ബെംഗളൂരുകാരന്  സ്വപ്ന വാഹനം സ്വന്തമായത് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ

ദുബായ് : ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ഇന്ത്യക്കാര്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ബെംഗളൂരു സ്വദേശി തിമ്മയ്യ നഞ്ചപ്പ, ആബിദ് ഹുസൈന്‍ അന്‍സാരി, ആമീല്‍ ഫോന്‍സെക എന്നിവർ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കിയത്. നറുക്കെടുപ്പിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ മെഴ്‌സിഡസ്- എ.എം.ജി. സി.എല്‍.എസ്. 53 കാറാണ് ബെംഗളൂരു സ്വദേശി തിമ്മയ്യയെ തേടി എത്തിയത്. മികച്ച ഫോര്‍-ഡോര്‍ പെര്‍ഫോമന്‍സ് കൂപ്പെയാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെഡാനുകളില്‍ ഒന്നായ ഈ കാറിന് 429 ബി.എച്ച്‌.പിയും 520…

Read More

സ്വർണം കുഴമ്പുരൂപത്തിലാക്കി കടത്താനുള്ള ശ്രമം, ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൊബൈൽ കവറിനുള്ളിൽ സ്വർണം കുഴമ്പു രൂപത്തിലാക്കി  കടത്താ ൻ ശ്രമിച്ചയാൾ  വിമാനത്താവളത്തിൽ അറസ്റ്റിലായി. ദുബായിൽ നിന്നും എമിറേറ്റ്‌സ് വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ ആർടി നഗർ സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്. 21 ലക്ഷത്തോളം വില മതിക്കുന്ന സ്വർണം ഇയാളിൽ നിന്നും കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് ഇയാളെ കണ്ടെത്താൻ സാധിച്ചത്.

Read More

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ. ബിവറേജസ് കോർപ്പറേഷന്റെയോ കൺസ്യൂമർ ഫെഡിന്റെയോ മദ്യവിൽപ്പന ശാലകളും പ്രീമിയം മദ്യവിൽപ്പനശാലകളും ഇന്ന് തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും അവധി ബാധകമായിരിക്കും. ജൂൺ 26  അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. മദ്യഷോപ്പുകൾക്ക് അവധിയായിരിക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. 1987 മുതൽ ഐക്യരാഷ്ട്രസഭ മുൻകൈയെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം ആരംഭിച്ചത്.

Read More

കള്ളപ്പണം വെളുപ്പിക്കൽ, സുശീൽ മന്ത്രിയെ ഇ ഡി കസ്റ്റഡിയിൽ എടുത്തു

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി ഡെവലപ്പേഴ്‌സ് സിഎംഡി സുശീൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഫ്ലാറ്റ് വാങ്ങുന്നവരിൽ നിന്നും വാങ്ങിയ തുക വിവിധ പദ്ധതികൾക്കായി വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫ്ലാറ്റ് ബുക്ക് ചെയ്തവരിൽ നിന്നും 1000 കോടി മുൻകൂർ ആയി വാങ്ങിയെങ്കിലും 10 വർഷം വരെ കഴിഞ്ഞിട്ടും ഇതിൽ പലർക്കും ഇപ്പോഴും ഫ്ലാറ്റ് ലഭിച്ചിട്ടില്ല. വ്യാജരേഖകൾ കാണിച്ച്   പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളിൽ  നിന്ന് 5000 കോടി വായ്പ എടുക്കുകയും അതിൽ 1000 കോടി അടയ്ക്കാതിരിക്കുകയും  ചെയ്തിട്ടുണ്ട്. കമ്പനി ഡയറക്ടർമാർക്കെതിരെ മാർച്ച്…

Read More