കഞ്ചാവും കറുപ്പും ഉൾപ്പെടെയുള്ള  ലഹരി മരുന്നുകൾ കൂട്ടിയിട്ട് കത്തിക്കും 

ബെംഗളൂരു: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് പിടികൂടിയ 21 ടൺ മയക്കുമരുന്ന് ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും. കഞ്ചാവ്, കറുപ്പ്, ഹെറോയിൻ, കൊക്കെയ്ൻ എന്നിവയും എം.ഡി.എം.എ., എൽ.എസ്.ഡി തുടങ്ങിയ സിന്ററ്റിക് മയക്കുമരുന്നുകളും ഉൾപ്പെടെ നശിപ്പിക്കുമെന്ന്  ഡി.ജി.പി. പ്രവീൺ സൂദ് പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമാണ് ഇന്ന്. ഇതോടടനുബന്ധിച്ചാണ് 25.6 കോടി രൂപ വിലമതിക്കുന്ന വിവിധ സൈക്കോട്രോപിക്, മയക്കുമരുന്നുകളാണ് നശിപ്പിക്കുന്നത്. പിടികൂടിയ 21 ടൺ മയക്കുമരുന്ന് നടപടിക്രമങ്ങളും കോടതിയുടെ അനുമതിയും ലഭിച്ചാൽ ഇന്ന് നശിപ്പിക്കാനാണ് തീരുമാനം. 50 അധികം മയക്കുമരുന്നും…

Read More

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ. ബിവറേജസ് കോർപ്പറേഷന്റെയോ കൺസ്യൂമർ ഫെഡിന്റെയോ മദ്യവിൽപ്പന ശാലകളും പ്രീമിയം മദ്യവിൽപ്പനശാലകളും ഇന്ന് തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും അവധി ബാധകമായിരിക്കും. ജൂൺ 26  അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. മദ്യഷോപ്പുകൾക്ക് അവധിയായിരിക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. 1987 മുതൽ ഐക്യരാഷ്ട്രസഭ മുൻകൈയെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം ആരംഭിച്ചത്.

Read More
Click Here to Follow Us