സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ. ബിവറേജസ് കോർപ്പറേഷന്റെയോ കൺസ്യൂമർ ഫെഡിന്റെയോ മദ്യവിൽപ്പന ശാലകളും പ്രീമിയം മദ്യവിൽപ്പനശാലകളും ഇന്ന് തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും അവധി ബാധകമായിരിക്കും. ജൂൺ 26  അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. മദ്യഷോപ്പുകൾക്ക് അവധിയായിരിക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. 1987 മുതൽ ഐക്യരാഷ്ട്രസഭ മുൻകൈയെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം ആരംഭിച്ചത്.

Read More
Click Here to Follow Us