ബെംഗളൂരു: സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന യോഗം നടന്നു. ഇച്ഛാശക്തി ഇല്ലാത്ത ഒരു ഗവൺമെന്റ് ഭരിക്കുന്നതിന്റെ പരിണിതഫലമാണ് ഇന്ന് നാം മണിപ്പൂരിൽ കാണുന്നതെന്നും ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണത്തിൽ തുടരുന്ന നയമാണ് കേന്ദ്രത്തിന്റെത് എന്നുള്ള പ്രമേയം യോഗത്തിൽ ഷംസുദ്ദീൻ കൂടാളി അവതരിപ്പിച്ചു.
അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ മാധ്യമപ്രവർത്തകൻ റഷീദ് കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഡെന്നിസ് പോൾ, ആർ വി ആചാരി, സത്യൻ പുത്തൂർ, ടി സി സിറാജ്, അഡ്വ. പി.എം. മാത്യു, എ നാരായണൻ സുദേവൻ പുത്തൻചിറ, ശാന്തൻ ഇലപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.