അച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു ; പിന്നാലെ കാമുകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്‍റെ പേരില്‍ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. കോലാര്‍ സ്വദേശി പ്രീതിയാണ് മരിച്ചത്.

സംഭവത്തില്‍ പ്രീതിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രീതിയുടെ മരണവാര്‍ത്തയറിഞ്ഞ ദളിത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ബിരുദ വിദ്യാര്‍ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വര്‍ഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു.

ഇതു അറിഞ്ഞ പിതാവ് മറ്റൊരു വിവാഹാലോചനയുമായി വന്നു. വിവാഹത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതീയും അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടയില്‍ കൃഷ്ണമൂര്‍ത്തി പ്രീതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts