അച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു ; പിന്നാലെ കാമുകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്‍റെ പേരില്‍ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. കോലാര്‍ സ്വദേശി പ്രീതിയാണ് മരിച്ചത്. സംഭവത്തില്‍ പ്രീതിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീതിയുടെ മരണവാര്‍ത്തയറിഞ്ഞ ദളിത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബിരുദ വിദ്യാര്‍ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വര്‍ഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. ഇതു അറിഞ്ഞ പിതാവ് മറ്റൊരു വിവാഹാലോചനയുമായി വന്നു. വിവാഹത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതീയും അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ കൃഷ്ണമൂര്‍ത്തി പ്രീതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Read More

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബെംഗളൂരു സെക്കുലർ ഫോറം

ബെംഗളൂരു: സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന യോഗം നടന്നു. ഇച്ഛാശക്തി ഇല്ലാത്ത ഒരു ഗവൺമെന്റ് ഭരിക്കുന്നതിന്റെ പരിണിതഫലമാണ് ഇന്ന് നാം മണിപ്പൂരിൽ കാണുന്നതെന്നും ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണത്തിൽ തുടരുന്ന നയമാണ് കേന്ദ്രത്തിന്റെത് എന്നുള്ള പ്രമേയം യോഗത്തിൽ ഷംസുദ്ദീൻ കൂടാളി അവതരിപ്പിച്ചു. അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ മാധ്യമപ്രവർത്തകൻ റഷീദ് കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഡെന്നിസ് പോൾ, ആർ വി ആചാരി, സത്യൻ പുത്തൂർ, ടി സി സിറാജ്, അഡ്വ. പി.എം. മാത്യു, എ നാരായണൻ സുദേവൻ പുത്തൻചിറ,…

Read More

വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് നടി അസിന്‍; ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് അപ്രത്യക്ഷമായി

വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് നടി അസിന്‍. രാഹുൽ ശർമ്മയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതിന് പിന്നാലെയാണ് അസിൻ തോട്ടുംകൽ വീണ്ടും വാർത്തകളിൽ നേടിയിരിക്കുന്നത്. ഭര്‍ത്താവ് രാഹുല്‍ ശര്‍മയുമായുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നാലെയാണ് കിംവദന്തികൾ പൊട്ടിപ്പുറപ്പെട്ടതും അവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടിയതും. വാര്‍ത്തയോട് പ്രതികരിച്ച താരം പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഭര്‍ത്താവ് രാഹുലിനും മകള്‍ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണെന്നും വ്യക്തമാക്കി. അസിന്റെയും രാഹുലിന്റെയും ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അസിന്റെ ആരാധകർ ഏറെ ഞെട്ടലിലായിരുന്നു. എന്തായാലും…

Read More

അന്ന ഭാഗ്യ പ്രതിസന്ധി : അരിക്ക് പകരം പണം നൽകാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു: അരി സംഭരണവും വിതരണവും ഉറപ്പാക്കുന്നത് വരെ കർണാടക സർക്കാർ ഗുണഭോക്താക്കൾക്ക് അരിക്ക് പകരം പണം നൽകും. അരി വിതരണം ഉറപ്പാക്കുന്നതുവരെ ഓരോ കിലോഗ്രാം അരിക്കും പകരം 34 രൂപ നൽകുമെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി കെ.എച്ച്.മുനിയപ്പ പറഞ്ഞു. ജൂൺ 2കർണാടക കാബിനറ്റ് യോഗത്തിലാണ് തീരുമാനം, പദ്ധതി ജൂലൈ 1 മുതൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്. അന്ന ഭാഗ്യ പദ്ധതി പ്രകാരം ഒരാൾക്ക് 10 കിലോ അരി പൊതുവിതരണ സമ്പ്രദായം വഴി നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലേക്ക്, 5 കിലോ അരിയാണ് മുൻപ് ഒരാൾക്ക്…

Read More

മാലദ്വീപ് പൗരന് നഷ്ടപ്പെട്ട പണവും ബാഗും നഗരത്തിലെ ‘സേഫ്റ്റി ഐലൻഡിന്റെ’ സഹായത്തോടെ കണ്ടെത്തി

ബെംഗളൂരു: പണവും ബാഗും പാസ്‌പോർട്ടും മറ്റ് പ്രധാന രേഖകളും നഷ്ടപ്പെട്ട മാലിദ്വീപ് പൗരൻ ബെംഗളൂരുവിൽ പുതുതായി സ്ഥാപിച്ച സേഫ്റ്റി ഐലൻഡിന്റെ സഹായത്തോടെ എല്ലാം വീണ്ടെടുത്തു. സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് ബംഗളൂരു പൊലീസ് ഇയാളുടെ സാധനങ്ങൾ കണ്ടെത്തി ഏൽപ്പിച്ചത്. ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിനായി മാലിദ്വീപിൽ നിന്നുള്ള ഒരു ഫുട്ബോൾ ടീമിനോടൊപ്പം ബെംഗളൂരുവിലെത്തിയതായിയിരുന്നു മാലിദ്വീപ് പൗരനായ ഫോട്ടോഗ്രാഫർ. ഇദ്ദേഹം ഒരു ഓട്ടോ വാടകയ്‌ക്കെടുത്ത് ഗരുഡ മാളിലേക്ക് പോയി, ഇറങ്ങുമ്പോൾ സാധനങ്ങൾ എടുക്കാൻ മറന്നു. ഓട്ടോ പോകുന്നതിനിടെ പണവും രേഖകളും ക്യാമറാ ഉപകരണങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതോടെ…

Read More

സംസ്ഥാന തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രൂക്ഷമായി ബിജെപിയിലെ ചേരിപ്പോര്

ബെംഗളൂരു: മുതിർന്ന നേതാക്കൾ പാർട്ടിക്കുള്ളിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമായി. പാർട്ടിക്ക് നിരവധി തീരുമാനങ്ങളിൽ പിഴവ് സംഭവിച്ചുവെന്നും ലിംഗായത്ത് ശക്തനായ ബിഎസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയെന്നും ഇത് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതായും മുൻ മന്ത്രിയും ഹൊന്നാലി നിയോജക മണ്ഡലത്തിലെ എംഎൽഎയുമായ എംപി രേണുകാചാര്യ ആരോപിച്ചു. യെദ്യൂരപ്പ വെറുമൊരു ലിംഗായത്ത് നേതാവായിരുന്നില്ല. അദ്ദേഹം എല്ലാ സമുദായങ്ങളുടെയും നേതാവായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് വലിയ ആഘാതമായിരുന്നുവെന്നും രേണുകാചാര്യ ദാവൻഗരെയിലെ ഹൊന്നാലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുതിർന്ന നേതാക്കളായ കെഎസ് ഈശ്വരപ്പ,…

Read More

പച്ചക്കറി തൊട്ടാൽ പൊള്ളും നഗരത്തിൽ പച്ചമുളകിനും വിലയുടെ ഏരുവേറുന്നു

ബെംഗളൂരു: ഈ വർഷം കാലവർഷക്കെടുതിയിൽ തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില കുതിച്ചുയർന്നു. സംസ്ഥാനത്തെയും ആന്ധ്രായിലെയും മഴയും തമിഴ്‌നാട്ടിലെ വരൾച്ചയും കൂടി ഒരുമിച്ചതോടെ പച്ചമുളകിന്റെ വിലവർധനയിലും ജനങ്ങൾ എരിഞ്ഞ് തുടങ്ങി. ലഭ്യത കുറവായതിനാൽ, കഴിഞ്ഞ ആഴ്‌ചയ്‌ക്കിടെ കർണാടകയിലെ കോലാർ മൊത്തവ്യാപാര മാർക്കറ്റിൽ ഈ വാരാന്ത്യത്തിൽ തക്കാളി വില കിലോയ്‌ക്ക് 80 രൂപ വരെ ഉയർന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 കിലോഗ്രാം തക്കാളി 1,100 രൂപയ്ക്ക് വിറ്റതായും റിപ്പോർട്ട് ഉണ്ട്. വൈകാതെ ബെംഗളൂരുവിൽ പച്ചക്കറി വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. തക്കാളിയുടെ വില ഉടൻ…

Read More

നന്ദിനി “നിൽ” ; സംസ്ഥാനത്തെ നന്ദിനി ഉത്പന്നങ്ങളുടെ കേരള വിപുലീകരണ പദ്ധതി നിർത്തിവച്ചു

ബെംഗളൂരു: കർണാടകയിലെ ജനപ്രിയ ഡയറി ബ്രാൻഡായ നന്ദിനിയുടെ ഏതാനും ഔട്ട്‌ലെറ്റുകൾ കേരളത്തിലേക്ക് വിപുലീകരിക്കാനുള്ള പദ്ധതി നിർത്തിവെച്ചു. നന്ദിനി എന്ന വ്യാപാര നാമം ഉപയോഗിക്കുന്ന കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) സിഇഒയിൽ നിന്ന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് കേരള മൃഗസംരക്ഷണം, ക്ഷീരവികസന, പാൽ സഹകരണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. നന്ദിനി തൽക്കാലം സംസ്ഥാനത്ത് പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കില്ലെന്ന് സിഇഒയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെഎംഎഫിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ചിഞ്ചുറാണി, കോൺഗ്രസിന്റെ വിജയത്തെത്തുടർന്ന് കർണാടകയിൽ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

Read More

അന്തരീക്ഷ മലിനീകരണ നിരീക്ഷണം; നഗരത്തിൽ ഡ്രോൺ അധിഷ്ഠിത സാങ്കേതികവിദ്യ ആരംഭിച്ചു

ബെംഗളൂരു: നഗരത്തിലെ പ്രധാന ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിലെ വായു മലിനീകരണത്തിന്റെ വിവിധ സ്രോതസ്സുകളുടെ ആപേക്ഷിക വിഹിതം തിരിച്ചറിയുന്നതിനായി അത്യാധുനിക ഡ്രോൺ അധിഷ്‌ഠിത സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു സവിശേഷ പദ്ധതി ആരംഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻഐഎഎസ്), എൻവയോൺമെന്റ് മാനേജ്മെന്റ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഇഎംപിആർഐ) ചേർന്നാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി രണ്ട് തരത്തിൽ ബെംഗളൂരുവിനെ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇത് വായു ഗുണനിലവാരമുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കാൻ സഹായിക്കുകയും വായു മലിനീകരണ ഭീഷണി ഇല്ലാതാക്കുന്നതിനുള്ള ലഘൂകരണ ആസൂത്രണത്തിന് മുൻഗണന നൽകുന്നതിന് ബിബിഎംപി…

Read More

അമ്മയ്ക്കായുള്ള കാത്തിരിപ്പ് ‘അവസാനിച്ച് കുട്ടിയാന യാത്രയായി

പാലക്കാട്: അട്ടപ്പാടി പാലൂരില്‍ കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തി ദിവസങ്ങളോളം അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയില്‍ കൂട്ടം തെറ്റി കുട്ടിയാന എത്തിചേര്‍ന്നത്. രാവിലെ പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കുട്ടിയാനയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയില്‍ സ്വകാര്യതോട്ടത്തിലെ തോടിനരികില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു. പിന്നാലെ മണിക്കൂറുകള്‍ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും  ജനവാസമേഖലയിലെത്തുകയായിരുന്നു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പില്‍ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്.…

Read More
Click Here to Follow Us