അമ്മയ്ക്കായുള്ള കാത്തിരിപ്പ് ‘അവസാനിച്ച് കുട്ടിയാന യാത്രയായി

പാലക്കാട്: അട്ടപ്പാടി പാലൂരില്‍ കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തി ദിവസങ്ങളോളം അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയില്‍ കൂട്ടം തെറ്റി കുട്ടിയാന എത്തിചേര്‍ന്നത്.

രാവിലെ പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കുട്ടിയാനയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയില്‍ സ്വകാര്യതോട്ടത്തിലെ തോടിനരികില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

പിന്നാലെ മണിക്കൂറുകള്‍ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും  ജനവാസമേഖലയിലെത്തുകയായിരുന്നു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പില്‍ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്.

രാത്രി കുട്ടിയാനയ്ക്ക് അരികില്‍ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കുട്ടിയാനയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ കുട്ടിയാനക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വെറ്റനറി ഡോക്ടര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. മറ്റ് വഴികളില്ലെങ്കില്‍ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കേയാണ് കഴിഞ്ഞദിവസം പെട്ടെന്ന് അവശനിലയിലായ കുട്ടിയാന ചരിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts