ഓർമ ശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബെംഗളൂരു മലയാളിയായ കൊച്ചു മിടുക്കി!

ബെംഗളൂരു : ഓർമ ശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ബെംഗളൂരു മലയാളിയായ ഈ കൊച്ചു മിടുക്കി.

വയനാട് പടിഞ്ഞാറേത്തറ സ്വദേശിയായ നിസാറിൻ്റേയും താജുന്നിസയുടേയും മകളായ ആയിഷ സോയയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മൂന്ന് വയസും 8 മാസവുമുള്ളപ്പോൾ,11 പ്രശസ്ത സ്ഥലനാമങ്ങൾ, 12 പ്രശസ്ത വ്യക്തിത്വങ്ങൾ, 12 നിറങ്ങൾ, 13 ഭക്ഷണ സാധനങ്ങൾ, 13 പച്ചക്കറികൾ, 10 വാഹനങ്ങൾ, 8 ഫലങ്ങൾ, 14 മൃഗങ്ങൾ, 10 രൂപങ്ങൾ, 18 ശരീരഭാഗങ്ങൾ, മുഴുവൻ ഇംഗ്ലീഷ് അക്ഷരമാല, സംഖ്യ ഒന്നു മുതൽ 9 വരെ ,മഴവില്ലിലെ നിറങ്ങൾ, 8 ഗ്രഹങ്ങൾ, 11 വിപരീത പദങ്ങൾ, ആഴ്ചയിലെ ദിനങ്ങൾ, ഒരു ലഘു കവിത (റൈംസ്),10 പൊതു വിജ്ഞാന ചോദ്യങ്ങൾക്കുള്ള ഉത്തരം എന്നിവ ഓർത്തെടുത്ത് പറഞ്ഞാണ് ആയിഷ സോയ റെക്കോർഡ് സ്വന്തമാക്കിയത്.

ശാദിൽ, ലിയാൻ, ലംഹ എന്നിവർ ആണ് ആയിഷയുടെ സഹോദരങ്ങൾ.

അനേക്കൽ ബൈഗഡദനഹള്ളിയിലെ അപ്പാർട്ട്മെൻ്റിൽ ആണ് താമസിക്കുന്നത്, പിതാവ് നിസാർ ഒരു പ്രൊസസ്ഡ് ഫൂഡ് കമ്പനിയിൽ ഫാക്ടറി ഹെഡ് ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us