ബെംഗളൂരു: ഇലക്ട്രോണിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വിശാല ലോകം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുന്ന ഗ്രീൻ വെഹിക്കിൾ എക്സ്പോയുടെ മൂന്നാമത് പ്രദർശനം ജൂലൈ ഒന്നു മുതൽ മൂന്നു വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. മീഡിയ ഡേ മാർക്കറ്റിംഗ് കർണാടക സർക്കാരുമായി സഹകരിച്ചാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. 100 ലേറെ കമ്പനികളുടെ സ്റ്റാളുകൾ എക്സ്പോയിൽ ഉണ്ടായിരിക്കും. സ്കൂട്ടർ, കാർ ബൈക്ക്, ട്രക്ക്, തുടങ്ങിയ വാഹനങ്ങളുടെ വിവിധതരം മോഡലുകൾ, ബാറ്ററികൾ, സ്പേർ പാർട്ട്സുകൾ, ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ എന്നിവ എക്സ്പോയിൽ പരിചയപ്പെടുത്തും. ജൂലൈ 1…
Read MoreMonth: June 2022
അറ്റകുറ്റപണി സൂപ്പർ ഫാസ്റ്റ് നാളെയും മറ്റന്നാളും വഴി തിരിച്ച് വിടും
ബെംഗളൂരു: ഓമല്ലൂർ യാഡിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എറണാകുളം – കെഎസ്ആർ ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് നാളെയും മറ്റന്നാളും വഴി തിരിച്ച് വിടും. സേലം, തിരുപ്പട്ടൂർ, ബംഗാർപേട്ട്, ബയ്യപ്പനഹള്ളി വഴി യായിരിക്കും സർവീസ് നടത്തുക. കാർമലാരം, ധർമപുരി എന്നിവിടങ്ങളിൽ നിർത്തില്ലെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അധികൃതർ അറിയിച്ചു.
Read Moreബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
ബെംഗളൂരു: കോലാറിൽ ബൈക്കും ട്രാക്ടറുമായി ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. പിലാത്തറ പുറച്ചേരി എയിലോട് കാനക്കീൽ വീട്ടിൽ റിട്ട : അധ്യാപകന്റെ മകൻ ദിലീപ് കുമാർ ആണ് മരണപ്പെട്ടത്. 38 വയസായിരുന്നു. കോലറിലെ വിസ്ട്രോൺ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരനായ ദിലീപ് ജോലി കഴിഞ്ഞുള്ള മടക്കയാത്രയിൽ ആണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന ട്രാക്ടർ ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം നന്ദഗുഡി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം ഹൊസ്കോട്ടെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം ഇന്ന്…
Read Moreകെംപഗൗഡ അന്താരാഷ്ട്ര അവാർഡുകൾ പ്രഖ്യാപിച്ചു
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി, മുന്‍ ബാഡ്മിന്‍റണ്‍ താരം പ്രകാശ് പദുകോണ്‍ എന്നിവരാണ് അവാർഡിന് അർഹരായത്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ബെംഗളൂരു മഹാനഗര പാലികെ വര്‍ഷം തോറും നല്‍കുന്ന സിവിലിയന്‍ ബഹുമതിയാണിത്. നാദപ്രഭു കെംപഗൗഡ പൈതൃക കേന്ദ്ര വികസന സമിതി പ്രസിഡന്റ് കൂടിയായ കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി സി.എന്‍ അശ്വത് നാരായണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കര്‍ണാടക നഗരത്തിന്‍റെ ശില്‍പിയായ കെംപഗൗഡയുടെ 513-ാം ജന്മവാര്‍ഷികത്തിന് മുഖ്യമന്ത്രി ബസവരാജ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ; വിശദമായി അറിയാം (26-06-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 253* റിപ്പോർട്ട് ചെയ്തു. 611 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 3.71% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 611 ആകെ ഡിസ്ചാര്‍ജ് : 3919766 ഇന്നത്തെ കേസുകള്‍ : 253* ആകെ ആക്റ്റീവ് കേസുകള്‍ : 4822 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40072 ആകെ പോസിറ്റീവ് കേസുകള്‍ : 3964702…
Read Moreജനതദൾ എംഎൽഎ കോൺഗ്രസിലേക്ക്
ബെംഗളൂരു: കർണാടക ഹുബ്ലിയിൽ നിന്നുള്ള ജനതാദൾ എസ് എംഎൽഎ എസ്.ആർ.ശ്രീനിവാസ് കോൺഗ്രസിലേക്ക് ചേരാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. എംഎൽഎ സ്ഥാനം ഡിസംബറിൽ രാജിവെക്കുമെന്നും അതിന് ശേഷം 2023 തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ശ്രീനിവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേ സമയം താൻ പാർട്ടിയിൽ നിന്ന് കുറച്ചുകാലമായി വിട്ടുനിൽക്കുകയാണെന്നാണ് ശ്രീനിവാസ് പ്രതികരിച്ചത്. കർണാടക സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറുമായും പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയുമായും ശ്രീനിവാസ് മികച്ച ബന്ധമാണ് പുലർത്തുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ…
Read Moreവളർത്തു നായയുടെ പിറന്നാളിന് 100 കിലോയുടെ കേക്കും 4000 പേർക്കുള്ള വിരുന്നും
ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവബഹുലമായ പിറന്നാൾ ആഘോഷം നടന്നത്. തന്റെ വളർത്തു നായയുടെ പിറന്നാളിന് 100 കിലോയുടെ കേക്ക് ഒരുക്കിയിരിക്കുകയാണ് യജമാനൻ. തുക്കനാട്ടി ജില്ലയിലെ ശിവപ്പ യെല്ലപ്പ മാറാടി എന്നയാളാണ് ക്രിഷ് എന്ന വളര്‍ത്തുനായയുടെ പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ക്രിഷ്. ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 4000 ൽപരം ആളുകളും ആഘോഷത്തിൽ പങ്കെടുത്തു. ഒരു മേശ മുഴുവന്‍ നിരന്നിരിക്കുന്ന കൂറ്റന്‍ കേക്കാണ് വീഡിയോയില്‍ കാണുന്നത്. ആള്‍ക്കൂട്ടത്തിന്റെ ഇടയിലാണ് ക്രിഷ് നില്‍ക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള ബര്‍ത്ത്‌ഡേ തൊപ്പിയും ഗോള്‍ഡന്‍…
Read Moreമൊബൈൽ ടവർ കാണാതായി, അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരു: മംഗളൂരുവില്‍ കസബ ബസാറിന് സമീപം മൊബൈൽ ടവർ കാണാതായി. മൊബൈല്‍ ടവറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സ്ഥാപിച്ച മൊബൈല്‍ ടവറാണ് കാണാതെയായത്. കഴിഞ്ഞ ദിവസം മൊബൈല്‍ ടവര്‍ പരിശോധിക്കാനായി കമ്പനിയിൽ നിന്നും സൈറ്റ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് ഇവിടെയെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാപിച്ച സ്ഥലത്ത് ടവര്‍ ഇല്ലെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2009 ഏപ്രില്‍ ആറിനായിരുന്നു ഇവിടെ മൊബൈല്‍ ടവര്‍ സ്ഥാപിച്ചത്. സാമൂഹ്യവിരുദ്ധര്‍ ടവര്‍ മോഷ്ടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണമാണ് നടത്തുന്നതെന്ന് പോലീസ്…
Read Moreസിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ശരവണ സ്റ്റോർസ് ഉടമ
ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശരവണ സ്റ്റോസിന്റെ ഉടമ ശരവണൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ചെന്നൈ എ.വി.എം സ്റ്റുഡിയോയിൽ ചിത്രത്തിന്റെ പൂജ കഴിഞ്ഞു . ശരവണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ശരവണ സ്റ്റോഴ്‌സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജൻഡ് ശരവണൻ എന്ന പേരിൽ ശരവണൻ അഭിനയ രംഗത്ത് എത്തുന്നത്. തമന്ന, ഹൻസിക എന്നിവർക്കൊപ്പം അദ്ദേഹം വേഷമിട്ട പരസ്യചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ജെ.ഡി ആന്റ് ജെറി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് ജെ.ഡി ആന്റ് ജെറി. 1997…
Read Moreകടുവ പ്രമോഷന്റെ ഭാഗമായി ബെംഗളൂരുവിൽ, പൃഥ്വിരാജിനെ കന്നഡ സംസാരിപ്പിച്ച് അവതരിക
ജൂൺ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കടുവ എത്തുന്നു. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോൾ പൃഥ്വിരാജ്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലാ യാണ് പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്. കഴിഞ്ഞദിവസം പ്രമോഷനു വേണ്ടി ബെംഗളൂരുവില്‍ നടന്‍ എത്തിയിരുന്നു. അവതാരക കന്നഡ ഭാഷയില്‍ പറഞ്ഞു കൊടുക്കുന്നതിനനുസരിച്ച് പൃഥ്വിരാജ് സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
Read More