ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

ബെംഗളൂരു: കോലാറിൽ ബൈക്കും ട്രാക്ടറുമായി ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. പിലാത്തറ പുറച്ചേരി എയിലോട് കാനക്കീൽ വീട്ടിൽ റിട്ട : അധ്യാപകന്റെ മകൻ ദിലീപ് കുമാർ ആണ് മരണപ്പെട്ടത്. 38 വയസായിരുന്നു.

കോലറിലെ വിസ്ട്രോൺ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരനായ ദിലീപ് ജോലി കഴിഞ്ഞുള്ള മടക്കയാത്രയിൽ ആണ് അപകടത്തിൽ പെട്ടത്.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

എതിരെ വന്ന ട്രാക്ടർ ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം നന്ദഗുഡി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം ഹൊസ്കോട്ടെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം ഇന്ന് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts