‘തലവേദന ഭേദമാക്കാൻ’ ക്ഷേത്ര പൂജാരിയുടെ ചൂരൽക്രിയ യുവതി മരിച്ചു.

ബെംഗളൂരു: ഹാസൻ ജില്ലയിൽ നിന്നുള്ള 47 കാരിയായ സ്ത്രീയുടെ തലവേദന സുഖപ്പെടുത്താൻ ശ്രമിച്ച ക്ഷേത്ര പൂജാരിയുടെ ആവർത്തിച്ചുള്ള ചൂരൽ പ്രയോഗത്തെ തുടർന്ന് മരണമടഞ്ഞു. പാർവതി (37) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബേക്ക ഗ്രാമത്തിലെ പിരിയപട്ടലടമ്മ ക്ഷേത്രത്തിലെ പൂജാരി മനുവിന്റെ ചൂരൽ വടികൊണ്ടുള്ള പ്രഹരത്തെ തുടർന്ന് പരിക്കേറ്റാണ് യുവതിയുടെ അന്ത്യം. കേസിൽ എഫ്‌ഐആർ ഫയൽ ചെയ്യുകയും നിലവിൽ ഒളിവിലുള്ള പൂജാരിയെ പിടികൂടാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അമ്മയുടെ തലവേദനയെക്കുറിച്ച് സ്ത്രീയുടെ മകളാണ് അമ്മായിയോട് പറഞ്ഞത് തുടർന്ന് അമ്മായി അവളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. തുടർന്ന് ഡിസംബർ…

Read More

സ്‌കൂട്ടറിൽ നിന്നു വീണ എൻജിനിയറിങ് വിദ്യാർഥിനി സ്‌കൂൾ ബസ് കയറി മരിച്ചു

ROAD ACCIDENT

ബെംഗളൂരു:  നോർത്ത് ബെംഗളൂരുവിലെ യെലഹങ്കയിൽ 21 കാരിയായ വിദ്യാർത്ഥി സ്‌കൂൾ ബസ് കയറി മരിച്ചു. മത്തിക്കെരെയിൽ ബയോ ടെക്നോളജി എൻജിനിയറിങ് വിദ്യാർഥിനി എം. സായി പല്ലവിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ ബി.ഡി.കെ. കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു അപകടം. ഇളയ സഹോദരിയെ യെലഹങ്ക ന്യൂ ടൗണിലെ ട്യൂഷൻ കേന്ദ്രത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്ന യുവതിയുടെ സ്കൂട്ടർ നിയന്ത്രണംവിവിട്ട് കല്യാണ മണ്ഡപത്തിന് സമീപത്തെത്തിയപ്പോൾ റോഡിലേക്കു മറിയുവകയായിരുന്നു. ഈ സമയം സ്കൂൾ ബസ് യുവതിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. യുവതിയെ യെലഹങ്ക സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസ്…

Read More

ഭൂഗർഭ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 17 വയസ്സുകാരൻ മരിച്ചു

UNDERGROUND

ബെംഗളൂരു: ഭൂഗർഭ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു;  ഇതേതുടർന്ന് 3 ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ ഭൂഗർഭ അറയിൽ വാട്ടർ വാൽവ് ഓണാക്കുന്നതിനിടെയാണ് 17 വയസ്സുള്ള ആൺകുട്ടി മരിച്ചത് . കബ്ബൺ റോഡിലെ വാട്ടർ ചേമ്പറിൽ കയറിയ കുട്ടി ബോധരഹിതനായി വീണതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി സ്ഥിരീകരിക്കുകയായിരുന്നു. വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കബ്ബൺ റോഡിലെ വാട്ടർ ചേമ്പറിന് അഞ്ചടി താഴ്ചയാണുള്ളത്, സുരക്ഷാ സംവിധാനങ്ങളില്ലാതെ കുട്ടിയെ പണിയ്ക്ക് ഇറക്കിയാണ് …

Read More

പുനീത് രാജ്കുമാർ അന്തരിച്ചു

ബെംഗളൂരു: ഹൃദയാഘാദത്തെ തുടർന്ന് ബെംഗളൂരു വിക്രം ആശുപത്രിയിൽ അത്യസാനവിഭാഗത്തിൽ പ്രവേശിപ്പിച്ച കന്നഡ നടൻ പുനീത് രാജ് കുമാർ (46) അന്തരിച്ചു. പ്രശസ്ത കന്നഡ നടൻ രാജ് കുമാറിന്റെ മകൻ ആണ് പുനീത് രാജ് കുമാർ. ഇന്ന് പുലർച്ചെ ജിമ്മിൽ വ്യായാമം ചെയ്യവേ ആയിരുന്നു ഹൃദയാഘാഥം ഉണ്ടായത്. കന്നഡ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചു കൊണ്ടാണ് പുനീതിന്റെ ആകസ്മിക മരണം.രാജ് കുമാറിന്റെ മക്കളില്‍ ഏറ്റവും ഇളയവനാണു പുനീത്.രാജ്‍കുമാറിന്റെ ചില ചിത്രങ്ങള്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. 1976 ല്‍ പുറത്തിറങ്ങിയ പ്രേമദ കണിഗെ എന്ന ചിത്രത്തില്‍ പിഞ്ചുകുഞ്ഞായിട്ടാണ്…

Read More

കർണ്ണാടകയിൽ മഴ ശക്തം; നാല് മരണം

ബെം​ഗളുരു;  ശക്തമായ മഴ തുടരുന്നു. കൊപ്പാളിൽ കരകവിഞ്ഞൊഴുകിയ തോട്ടിൽ മുങ്ങി ഒരാളും, 3 പേർ മിന്നലേറ്റുമാണ് മരിച്ചത്. വിജയപുര താലൂക്കിൽ ശകത്മായ മഴയിൽ ഇടിമിന്നലേറ്റ് മല്ലേഷ് (33), ഇദ്ദേഹത്തിന്റെ മകൻ സൊന്നാദ്(10) , ഉപ്പാർ (38) എന്നിവരാണ് മരിച്ചത്. ആടിനെ മേയ്ക്കുന്നതിനിടെയാണ് മൂവർക്കും മിന്നലേറ്റത്. കൊപ്പാളിൽ അ​ഗാസിമുൻദാൻ (68) ഒഴുക്കിൽപെട്ടാണ് മരണപ്പെട്ടത്. അതിശക്തമായ മഴയെ തുടർന്ന് ചിക്കമം​ഗളുരുവിൽ കവികൽ ​ഗന്ധി റോഡിൽ മണ്ണിടിഞ്ഞ് വീണ് ​ഗതാ​ഗത സ്തംഭനവും ഉണ്ടായി. ​ഗഥക്, ബല്ലാരി, റായ്ച്ചൂർ എന്നീ വടക്കൻ കർണ്ണാടകത്തിലും കനത്ത മഴയാണ് പെയ്യുന്നത്. ഹാസൻ ചാമരാജ്…

Read More

അതി ശക്തമായ മഴ; മിന്നലേറ്റ് ഒരു മരണം

ബെം​ഗളുരു; ശക്തമായ മഴയിൽ മിന്നലേറ്റ് ഒരു മരണം, ഹൊസ്ദുർ​ഗ ടൗണിലാണ് ഒരാൾ മിന്നലേറ്റ് മരണപ്പെട്ടത്. അതിശക്തമായ മഴ പെയ്തതോടെ സമീപത്തുള്ള വലിയ വൃക്ഷത്തിന്റെ അടിയിൽ കയറി കൂട്ടുകാരൊടൊപ്പം നിൽക്കവെയാണ് മിന്നലേറ്റ് മരണം. കൂടെയുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയാണ് ചിത്രദുർ​ഗയിൽ ഒരാഴ്ച്ചയായി അനുഭവപ്പെടുന്നത്. ഏതാനും പാലങ്ങൾക്കും കൂടാതെ റോഡുകൾക്കും ശക്തമായ മഴയിൽ കാര്യമായ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചല്ലക്കരെ താലൂക്കിൽ 13 ആടുകൾ മിന്നലേറ്റ് ചത്തിരുന്നു. ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. വെള്ളം ഉയർന്നതിനെ തുടർന്ന് സമീപത്തെ വീടുകളിൽ…

Read More

കനത്ത മഴയിൽ മനുഷ്യർ ഉപേക്ഷിച്ച മാലിന്യങ്ങൾ കൂട്ടമായി ജലായശത്തിലേക്ക്; മത്സ്യങ്ങൾ ചത്തുപൊങ്ങി

ബെം​ഗളുരു; ബെലന്തൂർ തടാകത്തിന് സമീപത്തെ താത്ക്കാലിക ജലാശയത്തിലേക്ക് കനത്ത മഴയിൽ മാലിന്യങ്ങൾ കൂട്ടമായി ഒഴുകിയെത്തി. മാലിന്യം നിറഞ്ഞതിനെ തുടർന്ന് മീനുകൾ കൂട്ടമായി ചത്തുപൊങ്ങി ദുർ​ഗന്ധം വമിക്കുകയാണ്. കഴിഞ്ഞ വർഷവും ഇവിടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. കൂടാതെ നവീകരണം നടക്കുന്നതിനാൽ ബെലന്തൂർ തടാകത്തിലേക്കുള്ള മഴവെള്ള കനാലുകളെല്ലാം ചുറ്റുമുള്ള താത്ക്കാലിക ചാലിലേക്കാണ് വഴി തിരിച്ചു വിട്ടിരിയ്ക്കുന്നത്. സമയബന്ധിതമായി ഉദ്യോ​ഗസ്ഥർ തടാകം നവീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. അടിഞ്ഞുകൂടിയിരിയ്ക്കുന്ന ചെളി നീക്കം ചെയ്യാനും , മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാനുമുള്ള പദ്ധതി കഴിഞ്ഞ മാർച്ച് 30 വരെയാണ്…

Read More

തിളച്ചവെള്ളം ദേഹത്ത് വീണ് കുഞ്ഞ് മരിച്ചു

ബെം​ഗളുരു; ദേഹത്ത് തിളച്ച വെള്ളം വീണ് പിഞ്ച് കുഞ്ഞ് മരിച്ചു. ഇരിക്കൂർ സ്വദേശിയും ബെം​ഗളുരുവിൽ വ്യാപാരിയുമായ മിനിക്കൽ ഹൗസിൽ എം അബ്ദുൽ റസാഖിന്റെയും പെരുവളത്ത് പറമ്പ് തട്ടുപറമ്പിൽ ഫാത്തിമയുടെയും ഇളയ കുട്ടി ഫൈസാൻ (1) ആണ് മരിച്ചത്. കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച വെള്ളം അബദ്ധത്തിൽ കുഞ്ഞിന്റെ മറിയുകയായിരുന്നു. ഉടനടി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ എം റഫാൻ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ അബ്ദുൽ റസാഖും കുടുംബവും ജോലിയുടെ ആവശ്യത്തിനായി ബെം​ഗളുരുവിലാണ് താമസം.

Read More

നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം പോസ്റ്റിലിടിച്ച് അമ്മയും മകനും മരിച്ചു

മൈസൂരു; രാജരാജേശ്വരി ന​ഗറിൽ വൈദ്യുത തൂണിൽ കാർ ഇടിച്ച് യുവതിയും മകനും മരിച്ചു, ഭർത്താവ് ജ​ഗദീഷിന് സാരമായ പരിക്കേറ്റു. ന​ഗരത്തിലെ കനക​ദർശൻ സ്വദേശികളായ ഇവരുടെ കാർ രാവിലെ അഞ്ച് മണിക്കാണ് അപകടത്തിൽ പെട്ടത്. ലക്ഷ്മി(35), ദൈവിക് (12) എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്. കുടകിലെ കുശാൽ ന​ഗറിൽ നിന്ന് വരുകയായിരുന്നു കുടുംബം. രാജരാജേശ്വരി ന​ഗറിൽ എത്തിയതോടെ കാറിന്റെ ഒരു ടയർ പൊട്ടിത്തെറിക്കുകയും അതോടെ കാറിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയുമായിരുന്നു. കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ സമീപത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അമ്മയും മകനും സംഭസസ്ഥലത്ത് തന്നെ മരണമടഞ്ഞു.

Read More

കോവിഡ് ബാധിച്ച് യുവാവ് മരിച്ചു, ഭാര്യയും രണ്ട് മക്കളും മരിച്ച നിലയിൽ

ബെം​ഗളുരു; കോവിഡ് ബാധിച്ച് യുവാവ് മരിച്ചു, ബിഎംടിസി പ്രവർത്തകനായ പ്രസന്നകുമാറാണ് മരണപ്പെട്ടത്. പ്രകൃതി ലേ ഔട്ടിലെ താമസക്കാരായ വസന്ത(36), മകൻ യശ്വന്ത് (15), നിശ്ചിത (7) എന്നിവരെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷമാണ് പ്രസന്നകുമാർ മരിച്ചത്. പിന്നീട് കടുത്ത വിഷാദത്തിലായിരുന്നു വസന്ത. ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതിനാൽ വസന്തയുടെ അമ്മ ഇവരുടെ കൂടെയായിരുന്നു താമസം. എന്നാൽ അമ്മ പുറത്തുപോയി തിരികെ വന്നപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 19 ലക്ഷം കടം ഉണ്ടായിരുന്നുവെന്നും സർക്കാർ ധന സഹായം ലഭിയ്ക്കുന്നതിന് ചില ബന്ധുക്കൾ തടസ്സം നിന്നെന്നും…

Read More
Click Here to Follow Us