ബെംഗളൂരു: ഹാസൻ ജില്ലയിൽ നിന്നുള്ള 47 കാരിയായ സ്ത്രീയുടെ തലവേദന സുഖപ്പെടുത്താൻ ശ്രമിച്ച ക്ഷേത്ര പൂജാരിയുടെ ആവർത്തിച്ചുള്ള ചൂരൽ പ്രയോഗത്തെ തുടർന്ന് മരണമടഞ്ഞു. പാർവതി (37) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബേക്ക ഗ്രാമത്തിലെ പിരിയപട്ടലടമ്മ ക്ഷേത്രത്തിലെ പൂജാരി മനുവിന്റെ ചൂരൽ വടികൊണ്ടുള്ള പ്രഹരത്തെ തുടർന്ന് പരിക്കേറ്റാണ് യുവതിയുടെ അന്ത്യം. കേസിൽ എഫ്‌ഐആർ ഫയൽ ചെയ്യുകയും നിലവിൽ ഒളിവിലുള്ള പൂജാരിയെ പിടികൂടാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അമ്മയുടെ തലവേദനയെക്കുറിച്ച് സ്ത്രീയുടെ മകളാണ് അമ്മായിയോട് പറഞ്ഞത് തുടർന്ന് അമ്മായി അവളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. തുടർന്ന് ഡിസംബർ 3 ന് പൂജാരിയെ കണ്ട് കൂടിയാലോചിക്കാൻ യുവതിയെ മകൾ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി.
എന്നാൽ നഗരത്തിലെ മേളയുടെ ദിവസമായ ഡിസംബർ 7 ന് തന്റെ അടുക്കൽ വരാൻ പൂജാരി ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞ ദിവസം വീട്ടുകാർ അവളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നപ്പോൾ ‘അവളുടെ ഭയം മാറ്റാമെന്ന്’ പറഞ്ഞ പൂജാരി, ‘ചികിത്സ’യുടെ ഭാഗമായി അവളുടെ ശരീരത്തിലും കൈകളിലും കാലുകളിലും തലയിലും ചൂരൽ കൊണ്ട് അടിക്കാൻ തുടങ്ങി. ഇതിന് പിന്നാലെ തളർച്ചയെ തുടർന്ന് യുവതി കുഴഞ്ഞു വീഴുകയും മരണമടയുകയുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.