പശു സ്വർണമാല വിഴുങ്ങി; വീട്ടുകാർ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുത്തു.

ബെംഗളൂരു : ദീപാവലി ദിവസം നടത്തിയ ഗോപൂജയ്ക്കിടെ പശു വിഴുങ്ങിയ സ്വർണമാല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഒരുമാസത്തിനുശേഷമാണ് സ്വർണമാല പുറത് എടുത്തിരിക്കുന്നത്. ഹീപനഹള്ളിയിയിലെ ശ്രീകാന്ത് ഹെഗ്‌ഡെയുടെ പശുവിനെയാണ്  ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

പശുവിനു ദീപാവലി ദിവസം പൂജയുടെ ഭാഗമായി പൂക്കൾക്കൊണ്ടുണ്ടാക്കിയ മാലയ്ക്കൊപ്പം 20 ഗ്രാമിന്റെ സ്വർണമാലയും അണിയിച്ചിരുന്നു. പൂജയുടെ അവസാനം മാലകൾ ഊരി സമീപത്തുവെച്ചപ്പോൾ പശു മാല തിന്നുകയായിരുന്നു. മാലയ്ക്കുവേണ്ടി ഒരുമാസത്തോളം പശുവിന്റെ ചാണകം ഇവർ പരിശോധിച്ചെങ്കിലും മാല ലഭിച്ചില്ല.

  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു

ഒടുവിൽ പശുവിന്റെ വയറ്റിലുള്ള സ്വർണം മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സ്കാനിങ് നടത്തി സ്വർണത്തിന്റെ സ്ഥാനം കണ്ടെത്തുകയും ഉടൻ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം പശു സുഖംപ്രാപിച്ചുവരികയാണ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts