മംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സകലേഷ്പൂരിനടുത്തുള്ള റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ആശങ്ക ഉയർത്തി നിരവധി റോഡ് ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
തുറമുഖ നഗരത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രമുഖ ദേശീയ പാത (എൻഎച്ച്) ശാശ്വതമായി പരിഹരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
While #India is building expressways and @NHAI_Official is reportedly building 30 kms highway a day, this is the status of #nh75 between Hassan & Sakaleshpur. @MORTHIndia @nitin_gadkari @nalinkateel @ShobhaBJP @PrajwalRevanna @CMofKarnataka pic.twitter.com/rRgAOht1LF
— Anil Shastri (@anilkumarsastry) December 12, 2021
മാറനഹള്ളിക്കും സക്‌ലേഷ്‌പൂരിനും ഇടയിലുള്ള ഹൈവേയുടെ അവസ്ഥ ദയനീയമാണെന്നും എസി ബസുകളിൽ പോലും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയാണെന്നും യാത്രക്കാർ പറയുന്നു.
ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീലുമായും എൻഎച്ച്എഐ അധികൃതരുമായും വിഷയം ചർച്ച ചെയ്യുമെന്ന് മംഗളൂരു സിറ്റി സൗത്ത് എംഎൽഎ ഡി വേദവ്യാസ് കാമത്ത് പറഞ്ഞു. ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ എംപിയുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.