സ്‌കൂട്ടറിൽ നിന്നു വീണ എൻജിനിയറിങ് വിദ്യാർഥിനി സ്‌കൂൾ ബസ് കയറി മരിച്ചു

ROAD ACCIDENT

ബെംഗളൂരു:  നോർത്ത് ബെംഗളൂരുവിലെ യെലഹങ്കയിൽ 21 കാരിയായ വിദ്യാർത്ഥി സ്‌കൂൾ ബസ് കയറി മരിച്ചു. മത്തിക്കെരെയിൽ ബയോ ടെക്നോളജി എൻജിനിയറിങ് വിദ്യാർഥിനി എം. സായി പല്ലവിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ ബി.ഡി.കെ. കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു അപകടം.

ഇളയ സഹോദരിയെ യെലഹങ്ക ന്യൂ ടൗണിലെ ട്യൂഷൻ കേന്ദ്രത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്ന യുവതിയുടെ സ്കൂട്ടർ നിയന്ത്രണംവിവിട്ട് കല്യാണ മണ്ഡപത്തിന് സമീപത്തെത്തിയപ്പോൾ റോഡിലേക്കു മറിയുവകയായിരുന്നു. ഈ സമയം സ്കൂൾ ബസ് യുവതിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

യുവതിയെ യെലഹങ്ക സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസ് ഡ്രൈവറായ ദേവരാജിനെ യെലഹങ്ക ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts