എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ മരണം, 2 പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു:കോളേജ് ഫെസ്റ്റിനിടെ വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആണ് അറസ്റ്റിലായത്. ബിദരഹള്ളിക്ക് സമീപം ബന്ദേയാരപ്പനഹള്ളി അനിൽ കുമാർ, ചിക്കമംഗളൂരു മൂഡഗെരെ സ്വദേശി ശ്രുഗ മിത്ര എന്നിവരാണ് അറസ്റ്റിലായത്. ഭരതേഷ് എന്ന വിദ്യാർത്ഥിയാണ് കേസിൽ മുൻപ് അറസ്റ്റിലായത്.

Read More

പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ അപൂർവ ഷെട്ടിയാണ് ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്.മൈസൂരുവിലെ ഹുൻസൂർ റോഡിലാണ് സംഭവം. വിദ്യാർത്ഥിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ സിറ്റി ക്രൈംബ്രാഞ്ച് ഡി.സി.പി പ്രദീപ് ഗുണ്ടി കൂടുതലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയാണ് . പിരിയപട്ടണം താലൂക്കിലെ ഹരലഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന അപൂർവ ഷെട്ടി അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്നു. അപൂർവയും കാമുകനായ ഹിങ്കൽനിവാസിയും ഓഗസ്റ്റ് 29-ന് ഹോട്ടലിൽ മുറിയെടുത്തത്. സെപ്തംബർ ഒന്നിന് രാവിലെ മുറിയിൽ നിന്നും…

Read More

റോഡിലെ കുഴിയിൽ പെട്ട് വീണ്ടും അപകടം; എൻജിനീയറിങ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ വാഹനാപകടത്തിൽ പെട്ട് ഇരുചക്രവാഹനം ഓടിച്ചിരുന്ന എൻജിനീയറിങ് വിദ്യാർഥി മരിച്ചു. നന്തൂർ ജംഗ്ഷനിൽ നിന്ന് ബികർണക്കാട്ടെ ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അതീഷ് ആണ് അപകടത്തിൽ പെട്ടത്. കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ അതീഷ് മരിച്ചു. സുഹൃത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു സിറ്റി കോർപ്പറേഷന് മുന്നിൽ പ്ലക്കാർഡും പിടിച്ച് അതീഷിൻറെ സുഹൃത്ത് നിശബ്ദ പ്രതിഷേധം നടത്തി.

Read More

കോവിഡ്; ബെംഗളൂരു എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകൾ ബഹിഷ്‌ക്കരിച്ചു

ബെംഗളൂരു : കോവിഡ് കേസുകളുടെ വർധനയിൽ പരിഭ്രാന്തരായ വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകൾ ബഹിഷ്‌കരിക്കുകയും സ്ഥാപനങ്ങൾ വെർച്വൽ ആകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനാൽ തിങ്കളാഴ്ച ബെംഗളൂരു എഞ്ചിനീയറിംഗ് കോളേജുകളിൽ ഹാജർ കുറവ് റിപ്പോർട്ട് ചെയ്തു. ചില കോളേജുകളിൽ ഹാജർനില 20% കുറവാണ്, ഹാജരേക്കാൾ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ചില രക്ഷിതാക്കൾ എഞ്ചിനീയറിംഗ് കോളേജുകളിൽ കോവിഡ് പൊട്ടിപ്പുറപ്പെടുന്നത് ഭയന്ന് അവരുടെ വാർഡുകൾ ക്ലാസുകളിലേക്ക് അയയ്ക്കാൻ വിമുഖത കാണിക്കുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ ഭയം സോഷ്യൽ മീഡിയയിൽ പ്രകടിപ്പിച്ചു. “ഞങ്ങളുടെ കോളേജിൽ, ഹോസ്റ്റലിൽ താമസിക്കുന്ന കുറഞ്ഞത് ആറ്…

Read More

സ്‌കൂട്ടറിൽ നിന്നു വീണ എൻജിനിയറിങ് വിദ്യാർഥിനി സ്‌കൂൾ ബസ് കയറി മരിച്ചു

ROAD ACCIDENT

ബെംഗളൂരു:  നോർത്ത് ബെംഗളൂരുവിലെ യെലഹങ്കയിൽ 21 കാരിയായ വിദ്യാർത്ഥി സ്‌കൂൾ ബസ് കയറി മരിച്ചു. മത്തിക്കെരെയിൽ ബയോ ടെക്നോളജി എൻജിനിയറിങ് വിദ്യാർഥിനി എം. സായി പല്ലവിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ ബി.ഡി.കെ. കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു അപകടം. ഇളയ സഹോദരിയെ യെലഹങ്ക ന്യൂ ടൗണിലെ ട്യൂഷൻ കേന്ദ്രത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്ന യുവതിയുടെ സ്കൂട്ടർ നിയന്ത്രണംവിവിട്ട് കല്യാണ മണ്ഡപത്തിന് സമീപത്തെത്തിയപ്പോൾ റോഡിലേക്കു മറിയുവകയായിരുന്നു. ഈ സമയം സ്കൂൾ ബസ് യുവതിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. യുവതിയെ യെലഹങ്ക സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസ്…

Read More
Click Here to Follow Us