റോഡിലെ കുഴിയിൽ പെട്ട് വീണ്ടും അപകടം; എൻജിനീയറിങ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ വാഹനാപകടത്തിൽ പെട്ട് ഇരുചക്രവാഹനം ഓടിച്ചിരുന്ന എൻജിനീയറിങ് വിദ്യാർഥി മരിച്ചു. നന്തൂർ ജംഗ്ഷനിൽ നിന്ന് ബികർണക്കാട്ടെ ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അതീഷ് ആണ് അപകടത്തിൽ പെട്ടത്.

കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ അതീഷ് മരിച്ചു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

സുഹൃത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു സിറ്റി കോർപ്പറേഷന് മുന്നിൽ പ്ലക്കാർഡും പിടിച്ച് അതീഷിൻറെ സുഹൃത്ത് നിശബ്ദ പ്രതിഷേധം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts