പക്ഷിസങ്കേതം കൈമാറാനുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.

ബെംഗളൂരു: യെലഹങ്കയിലെ പുട്ടൻഹള്ളി പക്ഷി സംരക്ഷണ കേന്ദ്രം നിയന്ത്രിക്കാനും പരിപാലിക്കാനുമുള്ള യോഗ്യതയുള്ള അധികാരി ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി, “പക്ഷി സംരക്ഷണ കേന്ദ്രം ബിബിഎംപിക്ക് കൈമാറുന്നതിൽ ഞങ്ങൾ ന്യായീകരണമൊന്നും കാണുന്നില്ല.” എന്നും കൂട്ടിച്ചേർത്തു.

2019 ഡിസംബർ 11ൽ പക്ഷി സംരക്ഷണ കേന്ദ്രം ബിബിഎംപിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണം റീസർവേയിൽ ആവശ്യമായ ജോലികൾ നടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ പക്ഷിസങ്കേതത്തിൽ നവീകരണത്തിനുള്ള 25 ലക്ഷം രൂപ ഉടൻ അനുവദിക്കണമെന്നും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts