നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം പോസ്റ്റിലിടിച്ച് അമ്മയും മകനും മരിച്ചു

മൈസൂരു; രാജരാജേശ്വരി ന​ഗറിൽ വൈദ്യുത തൂണിൽ കാർ ഇടിച്ച് യുവതിയും മകനും മരിച്ചു, ഭർത്താവ് ജ​ഗദീഷിന് സാരമായ പരിക്കേറ്റു.

ന​ഗരത്തിലെ കനക​ദർശൻ സ്വദേശികളായ ഇവരുടെ കാർ രാവിലെ അഞ്ച് മണിക്കാണ് അപകടത്തിൽ പെട്ടത്. ലക്ഷ്മി(35), ദൈവിക് (12) എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

കുടകിലെ കുശാൽ ന​ഗറിൽ നിന്ന് വരുകയായിരുന്നു കുടുംബം. രാജരാജേശ്വരി ന​ഗറിൽ എത്തിയതോടെ കാറിന്റെ ഒരു ടയർ പൊട്ടിത്തെറിക്കുകയും അതോടെ കാറിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയുമായിരുന്നു.

കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ സമീപത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അമ്മയും മകനും സംഭസസ്ഥലത്ത് തന്നെ മരണമടഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts