അതി ശക്തമായ മഴ; മിന്നലേറ്റ് ഒരു മരണം

ബെം​ഗളുരു; ശക്തമായ മഴയിൽ മിന്നലേറ്റ് ഒരു മരണം, ഹൊസ്ദുർ​ഗ ടൗണിലാണ് ഒരാൾ മിന്നലേറ്റ് മരണപ്പെട്ടത്.

അതിശക്തമായ മഴ പെയ്തതോടെ സമീപത്തുള്ള വലിയ വൃക്ഷത്തിന്റെ അടിയിൽ കയറി കൂട്ടുകാരൊടൊപ്പം നിൽക്കവെയാണ് മിന്നലേറ്റ് മരണം.

കൂടെയുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയാണ് ചിത്രദുർ​ഗയിൽ ഒരാഴ്ച്ചയായി അനുഭവപ്പെടുന്നത്.

ഏതാനും പാലങ്ങൾക്കും കൂടാതെ റോഡുകൾക്കും ശക്തമായ മഴയിൽ കാര്യമായ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചല്ലക്കരെ താലൂക്കിൽ 13 ആടുകൾ മിന്നലേറ്റ് ചത്തിരുന്നു.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. വെള്ളം ഉയർന്നതിനെ തുടർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറി , ഇവരെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു.

മിന്നലേറ്റ് ചികിത്സയിലുള്ളവരുടെ നില ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

 

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts