പുനീത് രാജ്കുമാർ അന്തരിച്ചു

ബെംഗളൂരു: ഹൃദയാഘാദത്തെ തുടർന്ന് ബെംഗളൂരു വിക്രം ആശുപത്രിയിൽ അത്യസാനവിഭാഗത്തിൽ പ്രവേശിപ്പിച്ച കന്നഡ നടൻ പുനീത് രാജ് കുമാർ (46) അന്തരിച്ചു. പ്രശസ്ത കന്നഡ നടൻ രാജ് കുമാറിന്റെ മകൻ ആണ് പുനീത് രാജ് കുമാർ. ഇന്ന് പുലർച്ചെ ജിമ്മിൽ വ്യായാമം ചെയ്യവേ ആയിരുന്നു ഹൃദയാഘാഥം ഉണ്ടായത്.

കന്നഡ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചു കൊണ്ടാണ് പുനീതിന്റെ ആകസ്മിക മരണം.രാജ് കുമാറിന്റെ മക്കളില്‍ ഏറ്റവും ഇളയവനാണു പുനീത്.രാജ്‍കുമാറിന്റെ ചില ചിത്രങ്ങള്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. 1976 ല്‍ പുറത്തിറങ്ങിയ പ്രേമദ കണിഗെ എന്ന ചിത്രത്തില്‍ പിഞ്ചുകുഞ്ഞായിട്ടാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 1977-ല്‍ സനാദി അപ്പണ്ണയില്‍ ബാലതാരമായി അഭിനയിച്ചു. തന്റെ പിതാവിനൊപ്പം അഭിനയിച്ച ഭക്തപ്രഹ്‌ളാദയിലെ പ്രഹ്‌ളാദയുടെ വേഷം ഏറെ ശ്രദ്ധ നേടി. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുതൽ സിനിമാ രംഗത്തെ പ്രമുഖരടക്കം ആശുപത്രിയിൽ എത്തി പുനീതിനെ സന്ദർശിച്ചിരുന്നു.പുനീത് രാജ്‍കുമാറിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ബാംഗ്ലൂര്‍ വിക്രം ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കി കുറച്ച് മിനിട്ടുകള്‍ക്ക് മുമ്പാണ് പുനീത് രാജ്‍കുമാര്‍ ജീവൻ വെടിഞ്ഞത്. വിക്രം ആശുപത്രിക്കു ചുറ്റും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

 

 

http://h4k.d79.myftpupload.com/archives/75916

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts