ബെംഗളൂരു : കെ.പി. അഗ്രഹാരയിൽ യുവാവിനെ ആറുപേർ ചേർന്ന് കൊലപ്പെടുത്തി. സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് കൊലപാതകത്തിലുൾപെട്ടിട്ടുള്ളത് മൂന്നു സ്ത്രീകളാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ശനിയാഴ്ച അർധരാത്രിയോടെയാണ് കെ.പി. അഗ്രഹാരയിൽ ഹേമന്ത് മെഡിക്കൽസിന് സമീപം 30 വയസ്സുകാരനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തത് കൊണ്ട് മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡി.സി.പി. ലക്ഷ്മൺ എം. നിംബാർഗി പറഞ്ഞു.
പ്രതികളെ പിടികൂടുന്നതിനല്ല തെളിവിനായി കെ.പി. അഗ്രഹാര, കോട്ടൺപേട്ട് എന്നീ ഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുകയാണ്.
