വഴക്കിനിടെ ഭാര്യയെ ലോറിക്കടിയിലേക്ക് തള്ളിയിട്ട് ഭർത്താവ് കൊന്നു

ബെംഗളൂരു : ചിക്കബെല്ലാപുരയിൽ വഴക്കിനിടെ ഭാര്യയെ ഭർത്താവ് ലോറിക്കടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ചേലൂർ സ്വദേശിയായ സുമേരയാണ് (44) ലോറിക്കടിയിൽപ്പെട്ട് മരിച്ചത്. ഇവരുടെ ഭർത്താവ് മുനികൃഷ്ണപ്പ (50)യെ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെ ചിന്താമണി പഴയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.

മുനികൃഷ്ണപ്പയുടെ മദ്യപാനവുമായി ബന്ധപ്പെട്ട് ഇരുവരുംതമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഇരുവരും ബസിറങ്ങിയതുമുതൽ പതിവുപോലെ ഇരുവരും വഴക്കിടുന്നത് സമീപത്തുണ്ടായിരുന്നവർ കണ്ടിരുന്നു. എന്നാൽ തൊട്ടടുത്ത ഹോട്ടലിലേക്ക് നടക്കുന്നതിനിടെ വഴക്ക് രൂക്ഷമായത്തോടെ മുനികൃഷ്ണപ്പ റോഡിലൂടെ പോകുകയായിരുന്ന ലോറിക്കടിയിലേക്ക് സുമേരയെ തള്ളിയിടുകയായിരുന്നു. ഡ്രൈവർ ലോറി വെട്ടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവസമയം മുനികൃഷ്ണപ്പ മദ്യലഹരിയിലായിരുന്നഥും പോലീസ് അറിയിച്ചു. പോലീസെത്തിയാണ് സുമേരയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts