എൻ.എ.എൽ ഓണാഘോഷം നടത്തി 

ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷം നടത്തി. രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സീരിയൽ സംവിധായകനും നടനുമായ സൂരജ് റ്റോം നിർവ്വഹിച്ചു.

കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ “സ്മരണികയുടെ” പ്രകാശനം എൻ.എ.എൽ ഡയറക്ടർ നിർവ്വഹിച്ചു. ദമരു സ്കൂൾ ഓഫ് ഡാൻസിന്റെ ഡയറക്ടർ ജ്യോതിശ്രീ ചടങ്ങിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. ലജീഷ്, മനു, സുലേഖ എന്നിവരുടെ കൂട്ടുകെട്ടിൽ ഗാനമേളയും അരങ്ങേറി.

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടു കൂടി പൊതുസമ്മേളനം ബെംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന്

എൻ.എ.എൽ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. കൈരളി കലാവാണി കുടുംബാംഗങ്ങളുടെ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായി പ്രസിഡന്റ് ഡോ. രവീന്ദ്രൻ നായർ, സെക്രട്ടറി ഡോ. അബിൻ ജോർജ്ജ് എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts