കെംപെഗൗഡ വിമാനത്താവളത്തിൽ വികലാംഗർ നടത്തുന്ന 2 കഫേകൾ തുറന്നു

ബെംഗളൂരു: അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികലാംഗര്‍ നടത്തുന്ന രണ്ട് കഫേകള്‍ ആരംഭിച്ചു.

എയര്‍പോര്‍ട്ട് പരിസരത്ത് സ്ഥിതി ചെയ്യുന്ന മിട്ടി കഫേയാണ് ശാരീരികവും ബൗദ്ധികവും വൈകാരികവുമായ വൈകല്യങ്ങളുള്ള മുതിര്‍ന്നവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം.

കഫേകളില്‍ ബ്രെയിലി നിര്‍ദ്ദേശങ്ങള്‍ (അഥവാ അന്തരായവര്‍ക്ക് വായിക്കാന്‍ സഹായികമായ ലിബി), ആംഗ്യഭാഷാ വ്യാഖ്യാതാക്കള്‍, പ്ലക്കാര്‍ഡുകള്‍, റാമ്പുകള്‍ എന്നിവയുണ്ട്, കൂടാതെ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവിടെ മൂന്ന് ഷിഫ്റ്റുകളിലായാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മിട്ടി കഫേ എന്ന സ്ഥാപനം ഇന്ത്യയിലുടനീളം 25 കഫേകള്‍ നടത്തുകയും വികലാംഗര്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്നുണ്ട്.

കഫേയില്‍ ഭിന്നശേഷിക്കാരായ വ്യക്തികളെ നിയമിക്കുകയും അവര്‍ക്ക് പരിശീലനവും താമസസൗകര്യവും നല്‍കുകയും ചെയ്യുന്നുവെന്ന് മിറ്റി കഫേയുടെ സ്ഥാപക അലീന ആലം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി
[masterslider id="10"]

Related posts