വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം; ആക്രമിച്ചത് കർണാടകയിൽ നിന്നെത്തിയ ആന 

വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. കാട്ടാന ഇപ്പോള്‍ കുറുവ കാടുകള്‍ അതിരിടുന്ന ജനവാസമേഖലയായി പടമലഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകര്‍ ആനയുടെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ട് ആനകളുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. അതില്‍ സുല്‍ത്താന്‍…

Read More

ഡെങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു 

ബെംഗളൂരു : ചിക്കമംഗളൂരുവിൽ കോളേജ് വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. മുഹമ്മദ്ഖാൻ ലെയിനിൽ താമസിക്കുന്ന സുഹാനഭാനു (18) ആണ് മരിച്ചത്. മല്ലെ ഗൗഡ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഹാന വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ ജില്ലകൾക്കും നിർദേശം നൽകി.

Read More

കുടകിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു 

ബെംഗളൂരു: കുടകിലെ നാപോക്ലുവിന് സമീപം ചേലവറ വെള്ളച്ചാട്ടത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിൻ്റെ മകൻ റഷീദ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ചെലവർ വെള്ളച്ചാട്ടം കാണാൻ കണ്ണൂർ സ്വദേശികളായ റഷീദും മുഹമ്മദ് ഷാലിയും രണ്ട് യുവതികളും എത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഏജൻസികളിൽ യുവതികളും മട്ടന്നൂരിലെ യുവാക്കളും ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. ഉച്ചവെയിലിൽ വെള്ളച്ചാട്ടത്തിന് താഴെയുള്ള കുഴിയിൽ കുളിക്കാൻ ശ്രമിച്ച റഷീദ് ചുഴിയിൽപ്പെട്ട് മുങ്ങിമരിക്കുകയാണ് ഉണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം…

Read More

മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: മകനോടൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല സ്വദേശി ജർമിയാണ് മരിച്ചത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ 5 വയസുകാരൻ മകൻ ആദിഷിനെ നെയ്യാറ്റിൻകരയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 6.45-ഓടെയാണ് യുവതി കുഞ്ഞുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടിയത്. കൊറ്റാമം വൃദ്ധസദനത്തിന് സമീപമായിരുന്നു സംഭവം. ട്രാക്കിന് സമീപം മകനൊപ്പം നടന്നെത്തിയ ജർമി ട്രെയിൻ എത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നു. സ്‌റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായിരുന്നതിനാല്‍ വേഗത കുറവായിരുന്നു. ട്രാക്കിലേക്ക് വീണ ജർമിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച…

Read More

മണ്ഡ്യയിൽ കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ബെംഗളൂരു : മണ്ഡ്യയിലെ അക്കിഹെബ്ബാളുവിൽ കാർ താഴ്ചയിലുള്ള വയലിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. കെ.ആർ. പേട്ട് സ്വദേശികളായ അഞ്ചിത് (27), പവൻ ഷെട്ടി (26), ചീരു കുമാർ (27) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം ഉണ്ടായത്. അതിവേഗത്തിയിലായിരുന്ന കാർ റോഡരികിലെ ഫുട്പാത്ത് സ്ലാബിൽതട്ടി നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മാറിയുകയായായിരുന്നെന്ന് പോലീസ് അറിയിച്ചു. ശബ്ദം കേട്ടെത്തിയ സമീപവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മണ്ഡ്യ ടൗണിൽ നടന്ന സുഹൃത്തിന്റെ വിവാഹസത്കാരത്തിൽ പങ്കെടുത്തശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു മൂവരും. സംഭവത്തിൽ കെ.ആർ.…

Read More

സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി 

ബെംഗളൂരു : സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. ചിക്കമഗളൂർ ജില്ലയിലാണ് ഒരാൾ മരിച്ചത്. ഇതോടെ കുരങ്ങുപനിമൂലം സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിച്ചവർ രണ്ടായി. പുതുതായി നാല് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. രോഗലക്ഷണമുള്ള 103 പേരുടെ സാംപിളുകൾ പരിശോധിച്ചതിലാണ് നാലു പേർക്ക് സ്ഥിരീകരിച്ചത്. ശിവമോഗയിൽ ഒരാൾക്കും ഉത്തരകന്നഡയിൽ മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 20 പേർ ചികിത്സയിലുണ്ട്.

Read More

കുട്ടികളിൽ ഹൃദയാഘാത മരണം കൂടുന്നു; കാരണങ്ങളും ലക്ഷണങ്ങളും ഇവയാണ് 

ഈ അടുത്താണ് യുപിയില്‍ അഞ്ച് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചത്. കുട്ടി മൊബെെലില്‍ കാർട്ടൂണ്‍ കണ്ട് കൊണ്ടിരുന്നതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി റിപ്പോർട്ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. അംറോഹ, ബിജ്‌നോർ ജില്ലകളിലായി ഇതിന് മുമ്പും കുട്ടികളും യുവാക്കളും സമാനമായ രീതിയില്‍ ഹൃദയാഘാതം മൂലം മരിച്ചിട്ടുള്ളതായി ഡോക്ടർമാർ‍ പറഞ്ഞു. കുട്ടികളിലെ ഹൃദയാഘാതം- കാരണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം… ഇന്ന് കുട്ടികളിലും ഹൃദയാഘാതം കൂടിവരുന്നതായി കണ്ടുവരുന്നുണ്ട്. കൊഗ്നീഷ്യല്‍ ഹാർട്ട് ഡിഫക്‌ട്‌സ് (Congenital…

Read More

ബിഎംടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: കെങ്കേരിയിലെ കോളേജിലേക്ക് പോകുകയായിരുന്ന ഇരുപതുകാരിയായ കോളേജ് വിദ്യാർത്ഥിനി ബിഎംടിസി ബസ് ഇടിച്ച് മരിച്ചു . മല്ലേശ്വരം ട്രാഫിക് പോലീസ് പരിധിയിലെ ദേവയ്യ പാർക്കിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. മല്ലേശ്വരം സ്വദേശിനി കുസുമിതയാണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബിഎംടിസി ബൈക്ക് പിന്നിൽ വന്ന് ഇടിച്ചതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. പിന്നിൽ വന്നിടിച്ച ശേഷം ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ച ശേഷമാണ് ബസ് നിർത്തിയത്. മൃതദേഹം കെസി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.…

Read More

വൈറ്റ്ഫീൽഡിൽ പ്രായപൂർത്തിയാകാത്ത മകൻ 40 കാരിയായ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി

ബെംഗളൂരു: ഭീമാ ലേഔട്ടിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തി പോലീസിന് മുന്നിൽ കീഴടങ്ങി കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഭീമാ ലേഔട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത് കോലാർ ജില്ലയിലെ മുൽബാഗൽ സ്വദേശിയായ നേത്ര (40) യാണ് മരിച്ചത്. വാക്കുതർക്കത്തെത്തുടർന്ന് നേത്രയുടെ മകൻ ലോഹദണ്ഡ് കൊണ്ട് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൾബാഗലിലെ ഒരു കോളേജിൽ ഡിപ്ലോമ പഠിക്കുകയായിരുന്നു കുട്ടി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് കോളേജിലേക്ക്…

Read More

ട്രെയിനിൽ നിന്ന് വീണ് 50 കാരി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

ബെംഗളൂരു: തുമകൂരിനടുത്ത് ഹിരേഹള്ളിക്ക് സമീപം ട്രെയിനിൽ നിന്ന് വീണു 50 കാരി മരിച്ച നിലയിൽ. ഷിമോഗ ജില്ല ഭദ്രാവതി സ്വദേശി അന്നപൂർണ (50) ആണ് മരിച്ചത്. ഹിരേഹള്ളിക്ക് സമീപം റെയിൽവേ ട്രാക്കിലാണ് അന്നപൂർണയുടെ മൃതദേഹം കണ്ടെത്തിയത്. മല്ലേശ്വരം ആരണ്യഭവനിൽ സ്റ്റെനോഗ്രാഫറായിരുന്ന അന്നപൂർണ മല്ലേശ്വരത്താണ് താമസിച്ചിരുന്നത്. പരീക്ഷാമുറി സൂപ്പർവൈസറായി ഷിമോഗയിലേക്ക് പോയ അന്നപൂർണ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് ട്രെയിനിൽ ബെംഗളൂരുവിലേക്ക് വരികയായിരുന്നു. സഹോദരൻ ബ്രഹ്മാനന്ദിനൊപ്പം അന്നപൂർണ ഷിമോഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയിരുന്നു. ബ്രഹ്മാനന്ദ് റിസർവേഷൻ കോച്ചിൽ സഞ്ചരിക്കുമ്പോൾ അന്നപൂർണ സ്ത്രീകളുടെ ജനറൽ കോച്ചിൽ…

Read More