കുട്ടികളിൽ ഹൃദയാഘാത മരണം കൂടുന്നു; കാരണങ്ങളും ലക്ഷണങ്ങളും ഇവയാണ് 

ഈ അടുത്താണ് യുപിയില്‍ അഞ്ച് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചത്.

കുട്ടി മൊബെെലില്‍ കാർട്ടൂണ്‍ കണ്ട് കൊണ്ടിരുന്നതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി റിപ്പോർട്ടുകള്‍ പറയുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമല്ല.

അംറോഹ, ബിജ്‌നോർ ജില്ലകളിലായി ഇതിന് മുമ്പും കുട്ടികളും യുവാക്കളും സമാനമായ രീതിയില്‍ ഹൃദയാഘാതം മൂലം മരിച്ചിട്ടുള്ളതായി ഡോക്ടർമാർ‍ പറഞ്ഞു.

കുട്ടികളിലെ ഹൃദയാഘാതം- കാരണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം…

ഇന്ന് കുട്ടികളിലും ഹൃദയാഘാതം കൂടിവരുന്നതായി കണ്ടുവരുന്നുണ്ട്.

കൊഗ്നീഷ്യല്‍ ഹാർട്ട് ഡിഫക്‌ട്‌സ് (Congenital heart defects (CHDs) ഉള്ള കുട്ടികളില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ പറയുന്നു.

ഇത്തരം അവസ്ഥകളില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നുണ്ട്.

ഇത്തരം ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ രക്തത്തിന്റെ ഒഴുക്ക് കുറയാനും ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

കുട്ടികളില്‍ ഹൃദയാഘാതം താരതമ്യേന അപൂർവമാണ്.

എന്നാല്‍ ചില കുട്ടികളില്‍ സാധ്യത കൂടുതലാണ്.

അവയില്‍ പ്രധാനം ജനനസമയത്ത് ഉണ്ടാകുന്ന അപായ ഹൃദയ വൈകല്യങ്ങളാണ്.

ഇത് സാധാരണ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വർദ്ധിപ്പിക്കുന്നതിനുള്ള അപകടസാധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

കാവസാക്കി രോഗം (Kawasaki’s disease), മയോകാർഡിറ്റിസ്, ആർറിഥ്മിയ തുടങ്ങിയ മെഡിക്കല്‍ അവസ്ഥകള്‍ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

ചില കുട്ടികള്‍ക്ക് നേരത്തെ കണ്ടെത്താത്ത എന്തെങ്കിലും ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും.

ഇതും ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്ന കാര്യമാണ്.

കുട്ടികളില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്…

നെഞ്ചിലെ അസ്വസ്ഥത

ശ്വാസതടസ്സം,

അകാരണമായ ക്ഷീണം

തലകറക്കം

കുട്ടികളില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ ഡോക്ടറിനടുത്തേക്ക് എത്തിക്കുക.

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് കുട്ടികളില്‍ ഹൃദയാഘാതം തടയുന്നതിന് വളരെയധികം സഹായിക്കും.

പച്ചക്കറികള്‍, പഴങ്ങള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us