ബെംഗളൂരു : കലബുറഗിയിൽ സ്കൂൾ ബസിടിച്ച് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സംഗമേശ്വർ സ്വദേശി ശരണപ്പറെഡ്ഡിയുടെ മകൻ മനോജ് ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് വിദ്യാർഥികളുമായിവന്ന സ്കൂൾ ബസ് റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ കുഞ്ഞ് മരിച്ചു. അപകടത്തിനുശേഷം ഡ്രൈവർ ബസ് നിർത്തി ഓടിരക്ഷപ്പെട്ടു. ഇതോടെ രോഷാകുലരായ നാട്ടുകാർ ബസ് അടിച്ചുതകർത്തു. പിന്നീട് പോലീസെത്തിയാണ് നാട്ടുകാരെ അനുനയിപ്പിച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എ. ചന്ദ്രപ്പ, അസിസ്റ്റന്റ് കമ്മിഷണർ ഇസ്മയിൽ ഖാജ തുടങ്ങിയവർ സ്ഥലത്തെത്തി. ബസ് അതിവേഗതയിലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ…
Read MoreTag: death
പഠനം നിർത്തിയതിന് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും മരിച്ചു
ബെംഗളൂരു: കിണറ്റിൽ ചാടിയ 19-കാരിയും രക്ഷിക്കാൻചാടിയ സഹോദരനും ദാരുണാന്ത്യം. കലബുറഗി ജില്ലയിലെ ചിഞ്ചോളി പട്ടപള്ളിയിലാണ് സംഭവം. നന്ദിനി, സഹോദരൻ സന്ദീപ് (23) എന്നിവരാണ് മരിച്ചത്. കോളേജ് പഠനം അവസാനിപ്പിച്ചതിന് വഴക്കുപറഞ്ഞതിൽ മനംനൊന്ത് ആണ് പെൺകുട്ടി കിണറ്റിൽ ചാടിയത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും കിണറ്റിൽ ചാടിയതെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പ്ലസ്ടുവിന് ശേഷം കോളേജിൽ ചേർന്ന നന്ദിനി ഈയിടെയാണ് പഠനം അവസാനിപ്പിച്ചത്. പഠനം അവസാനിപ്പിച്ചതിനെ എതിർത്തിരുന്ന സന്ദീപ് ഇക്കാര്യമുന്നയിച്ച് നന്ദിനിയെ നിരന്തരം വഴക്കുപറഞ്ഞിരുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മിൽ പഠനം നിർത്തിയതുമായി…
Read Moreവാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ബെംഗളൂരു: വാഹനമിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെളഗാവിയിലെ ചെന്നമ്മയിലെ കിട്ടൂർ പട്ടണത്തിലാണ് സംഭവം. കിറ്റൂർ താലൂക്കിലെ ഉഗരഖോഡ വില്ലേജിലെ കാവേരി കജാഗര (21) ആണ് മരിച്ചത്. കിറ്റൂർ പ്രാന്തപ്രദേശത്തുള്ള ദേഗാവ് ഗവൺമെൻ്റ് ഡിഗ്രി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് കാവേരി. ഇന്ന് രാവിലെ കോളേജിലേക്ക് വന്ന യുവതി ക്ലാസ് കഴിഞ്ഞ് കിട്ടൂർ ഭാഗത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് വന്ന ടാറ്റ എയ്സ് വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപേ വിദ്യാർഥിനി മരിച്ചതായി ആശുപത്രി…
Read Moreരണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയിൽ ആണ് സംഭവം. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുഴഞ്ഞു വീണ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിന്…
Read Moreപടർന്നു പിടിച്ച തീ അണയ്ക്കാൻ ചെന്ന വൃദ്ധ ദമ്പതികൾ വെന്തു മരിച്ചു
ബെംഗളൂരു: വീടിനടുത്തുള്ള കുന്നിൻ തീ പടരുന്നത് കണ്ടതിനെ തുടർന്ന് അണക്കാൻ ചെന്ന വൃദ്ധ ദമ്പതികള്‍ വെന്തുമരിച്ചു. മംഗളൂരുവിനടുത്ത ബന്ത്‍വാള്‍ തുണ്ടുപദവില്‍ ഗില്‍ബർട്ട് കാർലോ(79), ഭാര്യ ക്രിസ്റ്റിനെ കാർലോ(70) എന്നിവരാണ് വെന്തു മരിച്ചത്. ഉച്ച കഴിഞ്ഞ സമയത്ത് കണ്ട തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ തച്ചുകെടുത്തുകയായിരുന്നു ഇരുവരും. എന്നാല്‍ കാറ്റും വെയിലുമുള്ളതിനാല്‍ ചുറ്റിലും ആളിപ്പടർന്ന തീയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഇരുവരും തീയില്‍ കുടുങ്ങി. പരിസരവാസികള്‍ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
Read Moreബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് അധ്യാപിക മരിച്ചു
ബെംഗളൂരു: ദക്ഷിണ കന്നടയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കുടുംബത്തോടൊപ്പം സഞ്ചരിച്ച അധ്യാപിക മരിച്ചു. മാണിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയും സുരേഷ് കുളലിന്റെ ഭാര്യയുമായ അനിതയാണ് (35) അപകടത്തിൽ മരിച്ചത്. ഭർത്താവിനും കുട്ടിക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഭർത്താവും കുട്ടിയും പരുക്കേറ്റ് ആശുപത്രിയിലാണ്.
Read Moreകൃഷിഭൂമി ഉഴുതുമറിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ബെംഗളൂരു: ചാമരാജനഗറിൽ കൃഷിയിടത്തിൽ ഉഴുതുമറക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മടഹള്ളി ഗ്രാമത്തിലെ മടപ്പ (53) ആണ് മരിച്ചത്. മടഹള്ളിയിലെ ചേട്ടൻ്റെ പറമ്പിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുകയായിരുന്ന മാടപ്പ. ഉഴുത് മറിക്കുന്നതിനിടെ വളവിൽ ട്രാക്ടർ മറിഞ്ഞു. ട്രാക്ടറിനടിയിൽ കുടുങ്ങി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉടൻ തന്നെ സ്ഥലമുടമകളും കർഷകരും സ്ഥലത്തെത്തി ഡ്രൈവറെ ട്രാക്ടറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഗുണ്ട്‌ലുപേട്ട് പോലീസ് സ്ഥലത്തെത്തി ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുണ്ട്‌ലുപേട്ട് ടൗൺ പൊതു ആശുപത്രിയിലേക്ക് അയച്ചു.
Read Moreജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാലക്കാട്: കോട്ടായിയില്‍ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപാർക്കിലെ സിമൻ്റ് ശിൽപം വീണ് ആറു വയസുകാരി മരിച്ചു
ബെംഗളൂരു: ശിവമോഗയ്ക്കടുത്തുള്ള മുദ്ദിനക്കൊപ്പ ട്രീ പാർക്കിൽ മാനിൻ്റെ രൂപത്തിലുള്ള സിമൻ്റ് ശിൽപം വീണ് ആറ് വയസുകാരി മരിച്ചതായി റിപ്പോർട്ട്. അമ്മയ്‌ക്കൊപ്പം പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു സമീക്ഷ എന്ന പെൺകുട്ടി. ശിവമോഗയിലെ ഗാന്ധി ബസാർ സ്വദേശിയായ ഹരീഷാണ് പിതാവ്. പെൺകുട്ടി പാർക്കിൽ ഇരിക്കുന്നതിനിടെ ശിൽപം തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അമ്മ ആശുപത്രിയിൽ എത്തിച്ചു. ശിവമോഗയിലെ മക്‌ഗാൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവർ മരിച്ചു. പെൺകുട്ടിയുടെ മേൽ എങ്ങനെയാണ് ശിൽപ വീണതെന്ന് വ്യക്തമല്ല. 25 ഏക്കറിൽ പരന്നുകിടക്കുന്ന ട്രീ പാർക്ക് വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്.…
Read Moreകളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണ് 4 വയസുകാരൻ മരിച്ചു
മലപ്പുറം: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു. കൊണ്ടോട്ടി മുള്ളമടക്കല്‍ ശിഹാബുദ്ദീൻ-റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഉടൻ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് ഓമാനൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Read More