ബെംഗളൂരു: കാസര്‍കോട് പൈക്കത്ത് ട്രെയിന്‍ തട്ടി യുവാക്കൾ മരിച്ച നിലയിൽ. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപത്തു നിന്നും കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20 ന് മംഗലാപുരത്തു നിന്നുള്ള ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് റെയില്‍വേ ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. 25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണോ, ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരുന്നതായി റെയില്‍വേ പോലീസ് അറിയിച്ചു.
Read MoreTag: death
മൈസൂരു, കോഴിക്കോട്-കൊല്ലേഗൽ റൂട്ടിൽ കാറിടിച്ച് കടുവ ചത്തു
ബെംഗളൂരു: മൈസൂരുവിലെ കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ കാറിടിച്ച് കടുവ ചത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഒന്നരവയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് ഡെപ്യൂട്ടി വനം കൺസർവേറ്റർ ഡോ. ബസവരാജ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ സമീപത്തെ കാട്ടുപ്രദേശത്ത് ഒരു കടുവയെയും നാലു കുഞ്ഞുങ്ങളെയും നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവയെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്തിയില്ല. അവയിലൊന്നാകും കാറിടിച്ച് ചത്തത് എന്നാവുമെന്ന് വനം കൺസർവേറ്റർ പറഞ്ഞു. കാറും കാർ ഓടിച്ചിരുന്നയാളെ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
Read Moreസ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; നാലു വിദ്യാർത്ഥികൾ മരിച്ചു
ബെംഗളൂരു: ബഗൽകോട്ടിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പെട്ട് നാലു വിദ്യാർഥികൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂൾവാർഷികത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. സാഗർ കട്കോൽ(17), ബസവരാജ്(17), ശ്വേത(13), ഗോവിന്ദ്(13) എന്നിവരാണ് മരിച്ചത്. അലഗൂരിലെ വർധമാന എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർഥികൾ പഠിക്കുന്നത്. അപകട സ്‍ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി.
Read Moreകാർ അപകടം; മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
ബെംഗളൂരു : ചിത്രദുർഗയിൽ കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർ മരണം. റായ്ചൂരു ജില്ലയിലെ ദേവദുർഗ സ്വദേശികളായ ലിംഗപ്പ (26), സിന്ധുശ്രീ (2), അയ്യല്ലപ്പ (ആറുമാസം), രക്ഷ (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ദേവദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ വരികയായിരുന്നു കുടുംബം. പുലർച്ചെ നാലരയോടെ സനികരെയിൽവെച്ച് കാർ പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവറുൾപ്പെടെ കാറിലുണ്ടായിരുന്ന മറ്റു നാലുപേരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നതായി ചല്ലെക്കരെ…
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് 4 വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത; മലയാളി പ്രിൻസിപ്പൽ ഒളിവിൽ
ബെംഗളൂരു: നഗരത്തിലെ സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഒളിവിലെന്ന് റിപ്പോർട്ട്. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞ് എങ്ങനെ കെട്ടിടത്തിൽ നിന്നും വീണു എന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിച്ചു. ചെല്ലകെരെയില്‍ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂള്‍ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി. ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ്…
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി പെൺകുട്ടി മരിച്ചു
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയാണ് മരിച്ചത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകട മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നായിരുന്നു ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചത്. നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ്…
Read Moreകെട്ടിടത്തിന്റെ 29ാം നിലയിൽ നിന്ന് വീണ് 12കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: താമസിക്കുന്ന കെട്ടിടത്തിന്റെ 29ാം നിലയില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12കാരിക്ക് ദാരുണാന്ത്യം. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കുട്ടി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ വലിയ ശബ്ദം കേട്ട് എത്തിയ സെക്യുരിറ്റി ജീവനക്കാരനാണ് താഴെ വീണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍തന്നെ അപ്പാര്‍ട്ട്‌മെന്റിലെ ആളുകളെ വിവരം അറിയിച്ചു.…
Read Moreകാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
ബെംഗളൂരു: ശനിയാഴ്ച മുതൽ കാണാതായ അധ്യാപികയുടെ മൃതദേഹം മണ്ഡ്യയിലെ മെലുകോട ഭാഗത്ത് ക്ഷേത്രത്തിനടുത്ത മൈതാനിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിൽ മാണിക്യഹള്ളി ഗ്രാമത്തിലെ ദീപിക വി. ഗൗഡയാണ്(28) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഒമ്പതിന് പതിവുപോലെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോയ ദീപിക വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഭർത്താവ് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. അന്ന് വൈകീട്ട് ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. അന്വേഷണത്തിനിടെ അധ്യാപികയുടെ സ്കൂട്ടർ ക്ഷേത്രമൈതാന പരിസരത്ത് കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ മൈതാനത്തിന്റെ മൂലയിൽ ദുർഗന്ധം…
Read Moreബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസുകാരി മരിച്ചു
വയനാട്: മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരുവയസുകാരി മരിച്ചു. മുട്ടില്‍ സ്വദേശി അഫ്ത്തറിന്റെ മകള്‍ റൈഫ ഫാത്തിമയാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയാണ് സംഭവം. ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ച് അമ്മ മറ്റൊരു സ്ഥലത്തേക്ക് മറിയ സമയത്ത് കുഞ്ഞ് ബക്കറ്റിലേക്ക് തല കീഴായി വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് മണ്ടാട് എന്ന സ്ഥലത്താണ് സംഭവം.
Read Moreമൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഉത്തർപ്രദേശ്: മൊബൈല്‍ ഫോണില്‍ കാർട്ടൂണ്‍ കണ്ടുകൊണ്ടിരുന്ന അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്മയ്‌ക്കരികെ കിടന്ന് കാർട്ടൂണ്‍ കാണുന്നതിനിടെ പെട്ടെന്ന് ഫോണ്‍ കയ്യില്‍ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉത്തർപ്രദേശിലെ അറോറ ജില്ലയിലാണ് കാമിനി എന്ന കുട്ടിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസൻപൂർ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ ഇൻ ചാർജ് ധ്രുവേന്ദ്ര കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിട്ടുനല്‍കാൻ കുടുംബത്തോട് അഭ്യർത്ഥിച്ചെങ്കിലും അവർ സമ്മതിച്ചില്ല.…
Read More