ശ​ബ​രി​മ​ല ദ​ർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തർ മുങ്ങി മരിച്ചു 

ബെംഗളൂരു: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്ന് അ​യ്യ​പ്പ ഭ​ക്ത​ർ മു​ങ്ങി​മ​രി​ച്ചു. മൈ​സൂ​രു ന​ഞ്ച​ൻ​ഗു​ഡി​ലെ ക​പി​ല ന​ദി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. തു​മ​കു​രു കൊ​ര​ട്ട​ഗ​രെ സ്വ​ദേ​ശി​ക​ളാ​യ ഗ​വി രം​ഗ (19), രാ​കേ​ഷ് (19), അ​പ്പു (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​ല അ​ഴി​ക്കു​ന്ന ച​ട​ങ്ങി​നാ​യാ​ണ് പു​ണ്യ​ന​ദി​യാ​യി ക​രു​തു​ന്ന ക​പി​ല​യി​ൽ ഇ​വ​ർ ഇ​റ​ങ്ങി​യ​ത്. തു​മ​കു​രു​വി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള എ​ട്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പു​റ​പ്പെ​ട്ട​ത്. മ​ട​ങ്ങും​വ​ഴി ന​ഞ്ച​ൻ​ഗു​ഡി​ലെ ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​വ​ർ തീ​രു​മാ​നി​ച്ചു. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് മു​മ്പാ​ണ് ക​പി​ല ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഹെ​ജ്ജി​ഗെ…

Read More

ട്രെയിനിനുള്ളിലെ ഫാനിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ; മലയാളിയെന്ന് സംശയം 

ബെംഗളൂരു: ട്രെയിനിനുള്ളിലെ ഫാനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബയപ്പനഹള്ളിയിൽ സർ എം.വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവിൽ നിന്ന് കാരയ്ക്കലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ കംപാർട്ടുമെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്ന് ജനുവരി 16ന് തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരൻ റെയിൽവേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെ ട്രെയിനിൽ നിന്ന് ഈ കംപാർട്ട്മെന്റ് വേർപെടുത്തി. പോലീസ്…

Read More

നാട്ടിലേക്കുള്ള യാത്രക്കിടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം. പയ്യന്നൂർ സ്വദേശിയായ 24 കാരൻ മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ. തേജസ് (24) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുന്നിൽപ്പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. മണ്ഡ്യ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കെ.എം.സി.സി.യുടെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.

Read More

ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിൽ സ്ത്രീ മരിച്ചു; ബന്ധുക്കളെ കണ്ടെത്തിയില്ല

ബെംഗളൂരു: ജനുവരി 13 ന് ബെംഗളൂരുവിൽ വച്ച് ഹൃദയാഘാതം തുടർന്ന് മരണപ്പെട്ട ഗീത എന്ന സ്ത്രീയുടെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്തിയില്ല. ബന്ധുക്കൾ എത്താത്തതിനാൽ മൃതദേഹം വിട്ടു നൽകാൻ പോലീസ് തയ്യാറാവാത്ത സ്ഥിതിയാണ് നിലവിൽ. മരണം സംഭവിച്ച് രണ്ടു ദിവസത്തിന് ശേഷവും ബന്ധുക്കൾ എത്താതിരുന്നതിനാൽ ജനുവരി 15 ന് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നു. എന്നാൽ പോലീസ് മൃതദേഹം വിട്ടു നൽകിയിട്ടില്ല. ഇവരുടെ ബന്ധുക്കളെ കുറിച്ച് വിവരം കിട്ടുന്നവർ  ഈ നമ്പറിൽ ബന്ധപ്പെടുക +919845503540

Read More

ഡ്രൈവർ ബ്രേക്ക്‌ ഇട്ടതിനെ തുടർന്ന് ബസിൽ നിന്നും തെറിച്ച് വീണ് സ്ത്രീ മരിച്ചു 

ബെംഗളൂരു: ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് ബസിൽ നിന്നും  തെറിച്ചുവീണ് സ്ത്രീ മരിച്ചു. നഗരാതിർത്തിയിലെ ജോക്കാട്ടെയിൽ ആണ് സംഭവം. ഏറമ്മ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ഏറമ്മ മകളോടൊപ്പം സൂറത്കലിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. രാവിലെ 10.10 ഓടെ ജോക്കാട്ടെ ക്രോസിന് സമീപമുള്ള സർവീസ് സ്റ്റേഷനിൽ ബസ് എത്തിയപ്പോൾ ഡ്രൈവർ അനിൽ ജോൺ പെട്ടെന്ന് ബ്രേക്ക് ഇട്ടു. ബസ് ഡ്രൈവറുടെ സഡൻ ബ്രേക്കിൽ ബസിന്റെ പിൻസീറ്റിൽ ഇരുന്ന ഏറമ്മ ബസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് തലയ്ക്ക്…

Read More

ജോലിക്കിടെ വീണ് പരിക്കേറ്റ 64 കാരൻ മരിച്ചു 

ബെംഗളൂരു: മൈസൂരു ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ തീപിടിത്തത്തിൽ ജീവനക്കാരൻ മരിച്ചു. റൊണാൾഡ് പോൾ (64) ആണ് മരിച്ചത്. ജനുവരി 13ന് ജോൺസ് പെട്രോകെമിക്കൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ മറ്റ് 6 തൊഴിലാളികൾക്കൊപ്പം വെൽഡിംഗ് ജോലി ചെയ്യുകയായിരുന്നു റൊണാൾഡ് പോൾ. വൈകുന്നേരം നാല് മണിയോടെ റൊണാൾഡ് പോൾ ടാങ്ക് വെൽഡിങ്ങിൽ നിൽക്കുമ്പോൾ മറ്റ് തൊഴിലാളികൾ തറനിരപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയം സ്ഥലത്ത് തീ പടർന്ന് പോളിന് പൊള്ളലേറ്റു. ഇതേതുടർന്ന് 20 അടിയോളം മുകളിൾ നിന്ന് വീണു വയറിനും തലയ്ക്കും സാരമായി പരിക്കേറ്റു. ഉടൻ ചികിത്സയ്ക്കായി…

Read More

ബിസ്കറ്റ് ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ബെംഗളൂരു: ബെള്ളാരിയിൽ ബിസ്കറ്റ് ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഗുഗരഹട്ടിയിലെ ഫാക്ടറിയിലാണ് സംഭവം. സലിം എന്നയാളാണ് മരിച്ചത്. ബെള്ളാരി റൂറൽ പോലീസ് കേസെടുത്തു.

Read More

ബെംഗളൂരു-മൈസൂരു ഹൈവേയിൽ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബംഗളൂരു-മൈസൂരു ദഷ്പഥ് ഹൈവേയിൽ മദ്ദൂർ ടൗണിന് സമീപം വൻ അപകടം. ഷിൻഷാ നദി എലിവേറ്റഡ് റോഡിൽ ശനിയാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്. കാറിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ മണ്ഡ്യ മിംസിൽ ചികിത്സയിലാണ്. ബെംഗളൂരുവിലെ ഐസിഐസിഐ ബാങ്കിൽ (ഹോം ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്) ജോലി ചെയ്യുന്ന ശങ്കർ, മഹാദേവ്, കിഷോർ എന്നിവർ ജോലിക്കായി മൈസൂരിലേക്ക് പോയതായിരുന്നു. ശനിയാഴ്ച പുലർച്ചെ നാലരയോടെ ബൊലേറോ കാറിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മദ്ദൂർ ടൗണിലെ എലിവേറ്റഡ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഷിൻഷാ…

Read More

വാട്ടർ ടാങ്കിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു 

ബെംഗളൂരു: വാട്ടർ ടാങ്കിൽ വീണ് കുട്ടി മരിച്ചു. വെള്ളിയാഴ്ച രാത്രി ഗംഗമ്മനഗുഡിയിലെ അബിഗെരെയിൽ തൊഴിലാളികളുടെ ഷെഡിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി വാട്ടർ ടാങ്കിൽ വീഴുകയായിരുന്നു. സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. യാദ്ഗിരി സ്വദേശി ഷബീർ (7) ആണ് മരിച്ചത്. ഗംഗമ്മനഗുഡിയിലെ അബിഗെരെയിലെ ലേബർ ഷെഡിലാണ് കുട്ടിയുടെ പിതാവ് ശംഷുദ്ദീനും കുടുംബവും താമസിച്ചിരുന്നത്. തൊഴിലാളികളുടെ ഉപയോഗത്തിനായി ഷെഡിന് സമീപം തുറന്ന വാട്ടർ ടാങ്ക് നിർമിച്ചിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം കളിച്ചുകൊണ്ടിരിക്കെ ടാങ്കിൽ വീണ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ…

Read More

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ അപകടത്തിൽ പെട്ടു; യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ജന്മദിനാഘോഷത്തിന് പോകുകയായിരുന്ന രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. രക്ഷിത് (22), കുശാൽ (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിഷേക്, നിശാന്ത്, മഞ്ജുനാഥ് എന്നിവരെ ഹാസൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി രക്ഷിതിന്റെ പിറന്നാൾ സുഹൃത്തുക്കൾ ചേർന്ന് ശാന്തിഗ്രാമിലെ ഫ്ലൈ ഓവറിൽ ആഘോഷിച്ചു. തുടർന്ന് യാത്ര ചെയ്യുക. യായിരുന്ന കാർ ഡ്രൈവറുടെ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് റോഡരികിലെ വയലിലേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് രക്ഷിത് സംഭവസ്ഥലത്തും കുശാൽ ഹാസന്റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…

Read More