ജോലിക്കിടെ വീണ് പരിക്കേറ്റ 64 കാരൻ മരിച്ചു 

ബെംഗളൂരു: മൈസൂരു ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ തീപിടിത്തത്തിൽ ജീവനക്കാരൻ മരിച്ചു. റൊണാൾഡ് പോൾ (64) ആണ് മരിച്ചത്.

ജനുവരി 13ന് ജോൺസ് പെട്രോകെമിക്കൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ മറ്റ് 6 തൊഴിലാളികൾക്കൊപ്പം വെൽഡിംഗ് ജോലി ചെയ്യുകയായിരുന്നു റൊണാൾഡ് പോൾ.

വൈകുന്നേരം നാല് മണിയോടെ റൊണാൾഡ് പോൾ ടാങ്ക് വെൽഡിങ്ങിൽ നിൽക്കുമ്പോൾ മറ്റ് തൊഴിലാളികൾ തറനിരപ്പിൽ ജോലി ചെയ്യുകയായിരുന്നു.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ഈ സമയം സ്ഥലത്ത് തീ പടർന്ന് പോളിന് പൊള്ളലേറ്റു.

ഇതേതുടർന്ന് 20 അടിയോളം മുകളിൾ നിന്ന് വീണു വയറിനും തലയ്ക്കും സാരമായി പരിക്കേറ്റു.

ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.

അപകടത്തിൽ മറ്റ് തൊഴിലാളികൾക്കും നിസാര പരിക്കേറ്റു.

പനമ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts