മംഗളൂരുവിൽ വാഹനാപകടം; നാലുവയസുകാരി ഉൾപ്പെടെ നാലംഗ കുടുംബം മരിച്ചു

ബെംഗളൂരു: ചാമരാജനഗരിലെ കൊല്ലെഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലംഗ കുടുംബം മരിച്ചു. കൊല്ലെഗല്‍ പള്ളിയിലെ സിഎന്‍ സന്തോഷ് (32),ഭാര്യ സൗമ്യ (28) മകന്‍ അഭി (ഒമ്പത്) ,മകള്‍ സാക്ഷി (നാല് ) എന്നിവരാണ് മരിച്ചത്. മകരം സംക്രാന്തി ആഘോഷത്തിനോട് അനുബന്ധിച്ച്‌ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ കുടുംബം സഞ്ചരിച്ച ബൈക്ക് വാനില്‍ ഇടിക്കുകയായിരുന്നു. മകന്‍ ഒഴികെ മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മകന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

Read More

ഡ്രൈവർ ബ്രേക്ക്‌ ഇട്ടതിനെ തുടർന്ന് ബസിൽ നിന്നും തെറിച്ച് വീണ് സ്ത്രീ മരിച്ചു 

ബെംഗളൂരു: ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് ബസിൽ നിന്നും  തെറിച്ചുവീണ് സ്ത്രീ മരിച്ചു. നഗരാതിർത്തിയിലെ ജോക്കാട്ടെയിൽ ആണ് സംഭവം. ഏറമ്മ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ഏറമ്മ മകളോടൊപ്പം സൂറത്കലിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. രാവിലെ 10.10 ഓടെ ജോക്കാട്ടെ ക്രോസിന് സമീപമുള്ള സർവീസ് സ്റ്റേഷനിൽ ബസ് എത്തിയപ്പോൾ ഡ്രൈവർ അനിൽ ജോൺ പെട്ടെന്ന് ബ്രേക്ക് ഇട്ടു. ബസ് ഡ്രൈവറുടെ സഡൻ ബ്രേക്കിൽ ബസിന്റെ പിൻസീറ്റിൽ ഇരുന്ന ഏറമ്മ ബസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് തലയ്ക്ക്…

Read More

പെൺകുഞ്ഞ് ജനിച്ചില്ല; 12 മാസം പ്രായമായ ആൺകുഞ്ഞിനെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊന്നു

മധ്യപ്രദേശ്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അച്ഛൻ പിടിയില്‍. പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശനായാണ് ആണ്‍കുട്ടിയെ അച്ഛൻ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. നേരത്തെ തന്നെ രണ്ട് ആണ്‍കുട്ടികളുള്ളതിനാല്‍ മൂന്നാമത്തെ കുട്ടി പെണ്‍കുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാല്‍, ആ കുട്ടിയും ആണ്‍കുട്ടിയായിരുന്നു. ഇതോടെയാണ് അച്ഛൻ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യയെ മര്‍ദ്ദിച്ച്‌ 12 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭയന്ന യുവതി വീണ്ടും മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തിരികെവന്നപ്പോള്‍ കുഞ്ഞ് കുടിലില്‍ മരിച്ചുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കുഞ്ഞിൻ്റെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിൻ്റെ പാടുകളുണ്ടായിരുന്നു എന്ന്…

Read More

കാമുകിയെ ജയിപ്പിക്കാൻ പെൺവേഷം കെട്ടി പരീക്ഷ എഴുതാൻ ശ്രമം ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ദില്ലി: കാമുകിക്ക് പകരം പെണ്‍വേഷം ധരിച്ച്‌ പരീക്ഷയെഴുതാനുള്ള യുവാവിന്റെ ശ്രമം പാളി. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 7ന് ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് കോട്‌കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ വിവിധോദ്ദേശ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരീക്ഷ നടത്തി. ജോലി കിട്ടാനായി കാമുകി പരംജിത് കൗറിന്റെ വേഷം ധരിച്ചാണ് ഫസില്‍കയില്‍ നിന്നുള്ള അംഗ്‌രേസ് സിംഗ് എത്തിയത്. ചുവന്ന വളകള്‍, ബിന്ദി, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് എന്നിവയില്‍ അണിഞ്ഞൊരുങ്ങി അംഗ്രേസ് സിംഗ് പരീക്ഷക്ക് തയ്യാറായി എത്തി. ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ…

Read More

സംസ്ഥാനത്ത് വാർധക്യ പെൻഷൻ വൈകിപ്പിക്കരുത്; എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു : സംസ്ഥാനത്ത് അർഹരായവർക്ക് വാർധക്യ പെൻഷൻ വൈകിപ്പിക്കരുതെന്നും ദാവണഗെരെയിൽ പെൻഷൻ കിട്ടാൻവേണ്ടി പ്രായമായ സ്ത്രീ അഞ്ചു കിലോമീറ്റർ ഇഴഞ്ഞുവന്നത് സമൂഹ മനഃസാക്ഷിയെ പിടിച്ചു കുലുക്കുന്നതാണെന്നും ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി. ഇത്തരം ആളുകളെ സർക്കാർ അവഗണിക്കരുത്. ഗാരന്റി പദ്ധതികളിലൂടെ സംസ്ഥാനത്തെ ആളുകളുടെ ജീവിതനിലവാരം ഉയർത്തിയെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോൾ ദാവണഗെരെയിൽ കണ്ടത് സംസ്ഥാനത്തെ ജനങ്ങളുടെ ഉപജീവനമാർഗം പാളം തെറ്റുന്നു എന്നതിന്റെ ഉദാഹരണമാണ്. ഈ സംഭവം നമ്മളെ നാണക്കേട് കൊണ്ട് തലകുനിപ്പിക്കുകയാണെന്നും സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ ദിവസം ദാവണഗെരെ…

Read More

ജോലിക്കിടെ വീണ് പരിക്കേറ്റ 64 കാരൻ മരിച്ചു 

ബെംഗളൂരു: മൈസൂരു ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ തീപിടിത്തത്തിൽ ജീവനക്കാരൻ മരിച്ചു. റൊണാൾഡ് പോൾ (64) ആണ് മരിച്ചത്. ജനുവരി 13ന് ജോൺസ് പെട്രോകെമിക്കൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ മറ്റ് 6 തൊഴിലാളികൾക്കൊപ്പം വെൽഡിംഗ് ജോലി ചെയ്യുകയായിരുന്നു റൊണാൾഡ് പോൾ. വൈകുന്നേരം നാല് മണിയോടെ റൊണാൾഡ് പോൾ ടാങ്ക് വെൽഡിങ്ങിൽ നിൽക്കുമ്പോൾ മറ്റ് തൊഴിലാളികൾ തറനിരപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയം സ്ഥലത്ത് തീ പടർന്ന് പോളിന് പൊള്ളലേറ്റു. ഇതേതുടർന്ന് 20 അടിയോളം മുകളിൾ നിന്ന് വീണു വയറിനും തലയ്ക്കും സാരമായി പരിക്കേറ്റു. ഉടൻ ചികിത്സയ്ക്കായി…

Read More

ബിസ്കറ്റ് ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ബെംഗളൂരു: ബെള്ളാരിയിൽ ബിസ്കറ്റ് ഫാക്ടറിയിൽ ബോയ്ലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഗുഗരഹട്ടിയിലെ ഫാക്ടറിയിലാണ് സംഭവം. സലിം എന്നയാളാണ് മരിച്ചത്. ബെള്ളാരി റൂറൽ പോലീസ് കേസെടുത്തു.

Read More

ബെംഗളൂരുവിലെ പൂന്തോട്ടങ്ങൾ, തടാകങ്ങൾ എന്നിവയുടെ സംരക്ഷണത്തിനുള്ള മൊബൈൽ ആപ്പ്: ബിബിഎംപി

ബെംഗളൂരു: ബർഹത്ത് ബെംഗളൂരു മഹാനഗര കോർപ്പറേഷൻ, ഗ്രീൻ ഗാർഡ്, ഉദ്യാൻ മിത്ര, കേരെ മിത്ര എന്നിവയുടെ അധികാരപരിധിയിലുള്ള പാർക്കുകളുടെയും തടാകങ്ങളുടെയും സംരക്ഷണത്തിനും പരിപാലനത്തിനുമായി മൂന്ന് മൊബൈൽ ആപ്പുകളും വെബ് ലിങ്കുകളും തയ്യാറാക്കി. നഗരത്തിന്റെ ഹരിതവൽക്കരണം അനിവാര്യമാണ്, അത് സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും പ്രഥമ കടമയാണ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യാനങ്ങൾ, തടാകങ്ങൾ, ഹരിതവൽക്കരണം എന്നിവയിൽ പൊതുജന പങ്കാളിത്തത്തിനായി മൊബൈൽ ആപ്പുകൾ കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ടെന്ന് ബിബിഎംപി അറിയിച്ചു. ഉദ്യാന മിത്ര: പാർക്കിന്റെ അറ്റകുറ്റപ്പണികൾ നിരീക്ഷിക്കുന്നതിനും ദൈനംദിന അറ്റകുറ്റപ്പണികൾ നിരീക്ഷിനും രൂപകൽപ്പന ചെയ്ത ഒരു മൊബൈൽ ആപ്ലിക്കേഷനാണ്. ഈ…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ അപകീർത്തികരമായ പോസ്റ്റ്; കേസ് എടുത്ത് പോലീസ്

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാജചിത്രം നിർമിച്ച് പോസ്റ്റ്‌ചെയ്യുകയും അപകീർത്തികരമായ കുറിപ്പ് പങ്കുവെക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെപേരിൽ പോലീസ് കേസെടുത്തു. കെ.പി.സി.സി. നിയമവിഭാഗം സെക്രട്ടറി സഞ്ജയ് യാദവിന്റെ പരാതിയെത്തുടർന്നാണ് നടപടി. ട്രോൾ കന്നഡിഗ വൺ, കൃതിക കൃതി എന്നീ രണ്ട് അക്കൗണ്ടുകൾക്കെതിരേയാണ് കേസെടുത്തതെന്ന് ഹൈഗ്രൗണ്ട്‌സ് പോലീസ് അറിയിച്ചു. രണ്ടുവിഭാഗങ്ങൾതമ്മിൽ വിദ്വേഷം വളർത്തൽ, വ്യാജസന്ദേശം പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയത്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്. രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഇൻസ്റ്റഗ്രാമിലെ പ്രചാരണം. പ്രതിപക്ഷ യുവജനസംഘടനാപ്രവർത്തകർകൂടി ഇത്‌ ഏറ്റെടുത്തുതുടങ്ങിയതോടെയാണ്…

Read More

ജീവിക്കാൻ സമ്മതിക്കുന്നില്ല; ദയാവധത്തിന് നടപടിസ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി നാലംഗ കുടുംബം

ബെംഗളൂരു : സമീപവാസികൾ ജീവിക്കാനനുവദിക്കുന്നില്ലെന്നും ദയവധം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് മൈസൂരുവിൽനിന്നുള്ള കുടുംബം. രാമപുരയിലെ നാലംഗ കുടുംബമാണ് പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇവരുടെ വീടിനുസമീപം ഗ്രാമവാസികൾ ഒരു ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ, ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ സമീപവാസികൾ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, കാലങ്ങളായി തങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്നും ഒഴിഞ്ഞുപോകാൻ ഇടമില്ലെന്നും ഇവർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

Read More
Click Here to Follow Us