ഡ്രൈവർ ബ്രേക്ക്‌ ഇട്ടതിനെ തുടർന്ന് ബസിൽ നിന്നും തെറിച്ച് വീണ് സ്ത്രീ മരിച്ചു 

ബെംഗളൂരു: ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് ബസിൽ നിന്നും  തെറിച്ചുവീണ് സ്ത്രീ മരിച്ചു.

നഗരാതിർത്തിയിലെ ജോക്കാട്ടെയിൽ ആണ് സംഭവം.

ഏറമ്മ (65) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ ഏറമ്മ മകളോടൊപ്പം സൂറത്കലിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു.

രാവിലെ 10.10 ഓടെ ജോക്കാട്ടെ ക്രോസിന് സമീപമുള്ള സർവീസ് സ്റ്റേഷനിൽ ബസ് എത്തിയപ്പോൾ ഡ്രൈവർ അനിൽ ജോൺ പെട്ടെന്ന് ബ്രേക്ക് ഇട്ടു.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

ബസ് ഡ്രൈവറുടെ സഡൻ ബ്രേക്കിൽ ബസിന്റെ പിൻസീറ്റിൽ ഇരുന്ന ഏറമ്മ ബസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ഇതേത്തുടർന്ന് തലയ്ക്ക് പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തിൽ നോർത്ത് ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts