വാട്ടർ ടാങ്കിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു 

ബെംഗളൂരു: വാട്ടർ ടാങ്കിൽ വീണ് കുട്ടി മരിച്ചു.

വെള്ളിയാഴ്ച രാത്രി ഗംഗമ്മനഗുഡിയിലെ അബിഗെരെയിൽ തൊഴിലാളികളുടെ ഷെഡിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി വാട്ടർ ടാങ്കിൽ വീഴുകയായിരുന്നു.

സംഭവം വൈകിയാണ് പുറത്തറിഞ്ഞത്.

യാദ്ഗിരി സ്വദേശി ഷബീർ (7) ആണ് മരിച്ചത്.

ഗംഗമ്മനഗുഡിയിലെ അബിഗെരെയിലെ ലേബർ ഷെഡിലാണ് കുട്ടിയുടെ പിതാവ് ശംഷുദ്ദീനും കുടുംബവും താമസിച്ചിരുന്നത്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

തൊഴിലാളികളുടെ ഉപയോഗത്തിനായി ഷെഡിന് സമീപം തുറന്ന വാട്ടർ ടാങ്ക് നിർമിച്ചിരുന്നു.

വെള്ളിയാഴ്‌ച വൈകുന്നേരം കളിച്ചുകൊണ്ടിരിക്കെ ടാങ്കിൽ വീണ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചത്.

ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പലയിടത്തും തിരച്ചിൽ നടത്തി.

തുടർന്ന് ടാങ്ക് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഗംഗമ്മനഗുഡി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts